ദലിത് യുവാവിനെ മര്‍ദിച്ച കേസില്‍ പ്രതികള്‍ക്ക് രണ്ടുവര്‍ഷം തടവും പിഴയും
മഞ്ചേരി: പുല്‍പ്പറ്റ കാരാപ്പറമ്പ് കൂട്ടാവില്‍ സുരേഷ് ബാബു(31)വിനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് കോടതി ശിക്ഷവിധിച്ചു.
അംഗപരിമിതനായ ദലിത് യുവാവിനെ മര്‍ദിച്ച കേസിലാണ് പ്രതികള്‍ക്ക് രണ്ടു വര്‍ഷം തടവും 5000 രൂപ വീതം പിഴയും മഞ്ചേരി പട്ടികജാതിവര്‍ഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. വണ്ടൂര്‍ കാഞ്ഞിരം പാടം സ്വദേശികളായ കോഴിക്കോടന്‍ വിഷ്ണു (24), കാപ്പില്‍ പരിയാരത്ത് പ്രഭാസ് (35) എന്നിവര്‍ക്കാണ് ജഡ്ജി ഹരി ആര്‍. ചന്ദ്രന്‍ ശിക്ഷ വിധിച്ചത്.
2017 മെയ് 19ന് രാത്രി 8.30ന് വണ്ടൂര്‍ കാഞ്ഞിരംപാടത്താണ് കേസിനാസ്പദമായ സംഭവം. ഇരുകാലുകള്‍ക്കും സ്വാധീനമില്ലാത്ത സുരേഷ്ബാബു പാര്‍ശ്വചക്ര വാഹനത്തില്‍ വരുമ്പോള്‍ ഹെഡ്‌ലൈറ്റില്‍ നിന്നും വെളിച്ചം കണ്ണിലേക്കടിച്ചെന്നാരോപിച്ച് വാഹനം തടഞ്ഞു നിര്‍ത്തി പ്രതികള്‍ അസഭ്യം പറയുകയും വാഹനത്തില്‍ സൂക്ഷിച്ച ഊന്നുവടിയെടുത്തു മര്‍ദിച്ചെന്നുമാണ് കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമം 324 പ്രകാരം രണ്ടു വര്‍ഷം തടവും 5000 രൂപ പിഴയും 323 വകുപ്പനുസരിച്ച് ആറു മാസം തടവും 294(ബി) വകുപ്പു പ്രകാരം അസഭ്യം പറഞ്ഞതിനു മൂന്നു മാസം തടവും 341 വകുപ്പനുസരിച്ചു തടഞ്ഞുവെച്ചതിന് ഒരുമാസം തടവുമാണ് ശിക്ഷ.
പിഴസംഖ്യ പരാതിക്കാരനു നല്‍കാനും കോടതി വിധിച്ചു. ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രനാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അബ്ദുല്‍ സത്താര്‍ തലാപ്പില്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."