HOME
DETAILS

ഹര്‍ത്താലിനെ ശപിച്ച് ജനം

  
backup
June 10 2017 | 21:06 PM

%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b6%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%9c%e0%b4%a8%e0%b4%82




കോഴിക്കോട്: ജില്ലയില്‍ രണ്ടുദിവസമായുള്ള ഹര്‍ത്താലില്‍ ജനം വലഞ്ഞു. അപ്രതീക്ഷിതമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതാണ് ഏറെ പ്രയാസമുണ്ടാക്കിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ സി.പി.എം പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനത്തെ വലച്ചതിനു പിന്നാലെ ഇന്നലെ ബി.ജെ.പിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ ജനം വെട്ടിലായി.
വെള്ളിയാഴ്ച രാവിലെ ഉണര്‍ന്നപ്പോഴാണ് പലരും അര്‍ധരാത്രി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് അറിഞ്ഞത്. എന്നാല്‍ ദൈനംദിനമുള്ള അവശ്യസാധനങ്ങള്‍ കരുതിവയ്ക്കാത്തവരെ ഹര്‍ത്താല്‍ കാര്യമായി ബാധിച്ചു.
അതേസമയം കടകളുടെയും അവസ്ഥ വ്യത്യസ്തമായിരുന്നില്ല. വെള്ളിയാഴ്ച കോഴിക്കടകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പല സ്ഥലങ്ങളിലും മത്സ്യവും ലഭിച്ചില്ല. പെട്രോളും ഡീസലും തീര്‍ന്നതോടെ പമ്പുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ചില സ്ഥലങ്ങളില്‍ വ്യാഴാഴ്ചയും ഹര്‍ത്താലായതിനാല്‍ മൂന്നു ദിവസം കടകള്‍ അടഞ്ഞുതന്നെ കിടക്കുകയായിരുന്നു. ഇന്ന് അവധിദിനമായതിനാല്‍ പല കടകളും സ്ഥാപനങ്ങളും  തുറക്കുകയില്ല. ഇതോടെ മൂന്നു ദിവസം ജീവിതം നിശ്ചലമായ അവസ്ഥയാണ് ഉണ്ടാകുക.
നോമ്പുകാലത്തു തുടര്‍ച്ചയായി കടകള്‍ അടഞ്ഞതിനാല്‍ ജനം ദുരിതത്തിലാവുകയായിരുന്നു. നേരത്തെ നിശ്ചയിച്ച നോമ്പുതുറകള്‍ പലതും മറ്റു ദിവസത്തേക്ക് മാറ്റിവയ്‌ക്കേണ്ടി വന്നു. അവശ്യസാധനങ്ങള്‍ കിട്ടാനില്ലാത്തതും ഏറെ പ്രയാസം സൃഷ്ടിച്ചു. എന്നാല്‍ തുടര്‍ച്ചയായി ഹര്‍ത്താലായതു കാരണം ജനം രാഷ്ട്രീയ പാര്‍ട്ടികളെ ശപിക്കുകയായിരുന്നു.
അതിനിടെ ഇന്നലെ പല സ്ഥലങ്ങളിലും അക്രമമുണ്ടായി. കോഴിക്കോട് നഗരത്തിലും ഫറോക്ക്, ബാലുശ്ശേരി ഭാഗങ്ങളിലുമാണ് അക്രമമുണ്ടായത്.
താമരശേരി, പൂനൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കച്ചവടക്കാര്‍ പലരും കടകള്‍ തുറക്കാന്‍ തീരുമാനിച്ചെങ്കിലും മിക്ക കടകളും അടഞ്ഞുതന്നെ കിടന്നു. ഇങ്ങനെ തുടര്‍ച്ചയായി ഹര്‍ത്താല്‍ വരുന്നതിനാല്‍ ഏറ്റവും കൂടുതല്‍ നഷ്ടം തങ്ങള്‍ക്കാണെന്ന് വ്യാപാരികള്‍ പറഞ്ഞു.
മിക്ക സാധനങ്ങളും കേടുവന്ന് നശിച്ചു. ബേക്കറികളിലെ മിക്ക പലഹാരങ്ങളും രണ്ട് ദിനം അടച്ചിട്ടതിനാല്‍ കേടുവന്ന് വില്‍ക്കാന്‍ കഴിയാതെയായി. റമദാനിലെ കച്ചവടം കണക്കാക്കി തുടങ്ങിയ പഴക്കച്ചവടവും താറുമാറായി.
മറ്റു കച്ചവട സ്ഥാപനങ്ങളും പൂര്‍ണമായി അടഞ്ഞു കിടന്നതിനാല്‍ ഇഫ്താര്‍ നടത്തുന്നവര്‍ക്ക് ആവശ്യമായ സാധങ്ങള്‍ ലഭിക്കുന്നതിന് തടസമായി. എന്നാല്‍ ചില സ്ഥലങ്ങളില്‍ ഇന്നലെ ഉച്ചയോടെ തന്നെ കടകള്‍ തുറക്കാന്‍ തുടങ്ങിയിരുന്നു.
പാളയത്ത് വഴിവാണിഭക്കാരെല്ലാം ഇന്നലെ രാവിലെ മുതല്‍ സജീവമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  10 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  10 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  10 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  10 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  11 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  11 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  11 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  11 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  11 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  11 days ago