HOME
DETAILS
MAL
യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി
backup
June 10 2017 | 22:06 PM
കല്‍പ്പറ്റ: യു.ഡി.എഫ് ഭരണകാലത്ത് അടച്ചുപൂട്ടിയ മുഴുവന്‍ ബാറുകളും തുറന്നുകൊടുക്കാന്‍ തീരുമാനിച്ച എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി പ്രകടനം നടത്തി.
ടൂറിസം വികസനത്തിന്റെ പേര് പറഞ്ഞ് അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കുന്നതിനെതിരേയും കോടതി വിധികളെ മറികടന്ന് നടത്തുന്ന നടപടിക്കെതിരേയുമാണ് യൂത്ത് ലീഗ് പ്രകടനം നടത്തിയത്.
പ്രകടനത്തിന് എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ്, കെയംതൊടി മുജീബ്, അഡ്വ. എ.പി മുസ്തഫ, അസീസ് അമ്പിലേരി, സലാം മുണ്ടേരി, പി.എ സുബൈര്‍, മുഹമ്മദലി പെരുന്തട്ട, പി.പി ഷൈജല്‍, എന്‍.കെ മുജീബ്, ജലീല്‍ റാട്ടക്കൊല്ലി, സി.കെ നാസര്‍, എന്‍.കെ ബഷീര്‍, ഒ.പി ഷമീന്‍, നൗഷാദ് പരിയാരം, ബാവ കമ്പളക്കാട്, മനാഫ് ഗൂഡലായി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."