മതരഹിതസമൂഹത്തെ സൃഷ്ടിക്കാനുള്ള സി.പി.എം നീക്കം അപലപനീയം: മുസ്‌ലിംലീഗ്
മലപ്പുറം: മതരഹിത സമൂഹത്തെ സൃഷ്ടിക്കാനുള്ള സി.പി.എം നീക്കം അപലപനീയമാണെന്നും എന്ത് വിലകൊടുത്തും അതിനെ ചെറുത്ത് തോല്‍പ്പിക്കുമെന്നും മലപ്പുറത്ത് ചേര്‍ന്ന മുസ്‌ലിംലീഗ് ജില്ലാ പ്രവര്‍ത്തകസമിതിയോഗം അറിയിച്ചു.
രാജ്യത്തെ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ നെടുംതൂണായിരുന്ന കുഞ്ഞാലിമരക്കാരെക്കുറിച്ചുള്ള പത്താംക്ലാസിലെ സാമൂഹിക ശാസ്ത്രത്തിലെ പാഠഭാഗവും പോര്‍ച്ചുഗീസ് വിരുദ്ധപോരാട്ടത്തിന്റെ ചരിത്രം പറയുന്ന കാവ്യസമാഹാരമായ ഫത്ഹുല്‍മുബീനെക്കുറിച്ചുള്ള പഠനവും കേരളത്തിന്റെ ആധികാരിക ചരിത്രഗ്രന്ഥമായ തുഹ്ഫത്തുല്‍ മുജാഹിദീനെക്കുറിച്ചുള്ള പഠനക്കുറിപ്പും ഇടതുപക്ഷ സര്‍ക്കാര്‍ പാഠഭാഗങ്ങളില്‍നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.
ഇസ്‌ലാമിക സംസ്‌കാരവുമായ ബന്ധപ്പെട്ട ചരിത്രഭാഗങ്ങള്‍ ഒഴിവാക്കിയതിന് പകരമായി സമാനമായത് കൂട്ടിച്ചേര്‍ത്തിട്ടുമില്ല.
മതവിശ്വാസികളുടെയും ചരിത്രപുരുഷന്മാരുടെ ജീവചരിത്രങ്ങളുള്‍പ്പെടെയുള്ളവ പുതുതലമുറക്ക് പഠിക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ ഇതിലൂടെ നിഷേധിക്കുന്നത്. എപ്പോള്‍ അധികാരത്തില്‍ വന്നാലും ഇത്തരത്തിലുള്ള വിവാദങ്ങള്‍ക്ക് തിരികൊളുത്താന്‍ സി.പി.എം ശ്രമിക്കാറുണ്ടണ്ട്.
'മതമില്ലാത്ത ജീവന്‍' എന്ന പുസ്തകത്തിലൂടെ കേരളം അത് കണ്ടണ്ടതാണ്. മതരഹിത സമൂഹത്തെ സൃഷ്ടിച്ച് തങ്ങളുടെ ആദര്‍ശങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢതന്ത്രമാണ് ഇതിന് പിന്നില്‍. ഇത്തരം നിലപാടുകള്‍ കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് നിലപാടുകള്‍ക്ക് സമാനമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് കോക്കൂര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്വീഫ്, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, അബ്ദുറഹ്മാന്‍ രണ്ടണ്ടത്താണി, കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി, എം.കെ ബാവ, എം.എ ഖാദര്‍, എം. അബ്ദുല്ലക്കുട്ടി, പി.എ റഷീദ്, സി. മുഹമ്മദലി, സലീം കുരുവമ്പലം, ഉമ്മര്‍ അറക്കല്‍, ഇസ്മാഈല്‍ പി മൂത്തേടം, പി.കെ.സി അബ്ദുറഹ്മാന്‍, നൗഷാദ് മണ്ണിശ്ശേരി, നാലകത്ത് സൂപ്പി, എം.പി.എം ഇസ്ഹാഖ് കുരിക്കള്‍, കെ. മുഹമ്മദുണ്ണിഹാജി, കെ.പി. മുഹമ്മദ്കുട്ടി എം.എല്‍.എമാരായ അഡ്വ. എന്‍. ഷംസുദ്ദീന്‍, കെ.കെ ആബിദ്ഹുസൈന്‍ തങ്ങള്‍, അഡ്വ. കെ.എന്‍.എ ഖാദര്‍, പി.കെ അബ്ദുറബ്ബ്, പി. അബ്ദുല്‍ഹമീദ്, എം. ഉമ്മര്‍, പി. ഉബൈദുല്ല, ടി.വി ഇബ്രാഹിം സംസാരിച്ചു.
'ചരിത്രത്തോട് അനീതി കാണിക്കുന്ന വിദ്യാഭ്യാസ നയം തിരുത്തണം'
മലപ്പുറം: അധിനിവേശ വിരുദ്ധ പോരാട്ടങ്ങളില്‍ ത്യാഗം ചെയ്ത കുഞ്ഞാലിമരക്കാരുടെയും തുഹ്ഫത്തുല്‍ മുജാഹിദീന്‍ കൃതിയേയും പാഠ്യപദ്ധതികളില്‍നിന്നു മാറ്റിനിര്‍ത്താനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ വികലനയങ്ങള്‍ ആപത്കരമാണെന്ന് എസ്.കെ.എസ്.എസ്.എഫ്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഫാസിസ്റ്റുകളുടെ കടന്നാക്രമണം തുടരുന്നതിനിടയില്‍, ഇന്ത്യന്‍ വിമോചന പോരാട്ടത്തിലെ മുസ്‌ലിം യുഗപുരുഷന്മാരുടെ സമരസംഭാവനകളോട് അസഹിഷ്ണുത കാണിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നയം ഉത്കണ്ഠാജനകമാണെന്നും വികല വിദ്യാഭ്യാസ നയം തിരുത്തണമെന്നും എസ്.കെ.എസ്.എഫ് മലപ്പുറം ഈസ്റ്റ്, വെസ്റ്റ് ജില്ലാ ഭാരവാഹികളായ പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി, ശമീര്‍ ഫൈസി ഒടമല, ശാഫി മാസ്റ്റര്‍ ആട്ടീരി എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."