ഫെയ്‌സ് ആപ്പ് പരിഷ്‌കരിച്ച് ഫേസ്ബുക്ക്; ഇനി ടാഗ് ചെയ്യാനാവില്ല
സാന്‍ഫ്രാന്‍സിസ്‌കോ: ഏറെ സ്വീകാര്യതനേടുകയും അതേസമയം ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്ത ഫെയ്‌സ് ആപ്പിന് പുതിയ പരിഷ്‌കരണവുമായി ഫേസ്ബുക്ക്. നേരത്തെ നല്‍കിയിരുന്ന ടാഗ് സജഷന്‍ ഒഴിവാക്കിയാണ് ഫേസ്ബുക്ക് ഫേസ് ആപ്പ് പരിഷ്‌ക്കരിച്ചിരിക്കുന്നത്. നേരത്തെ ആര്‍ക്കും ഫേസ്ആപ്പില്‍ ഫോട്ടോ അപ്‌ലോഡ് ചെയ്ത് മറ്റൊരാളെ ടാഗ് ചെയ്യാമായിരുന്നു. എന്നാല്‍ ഇനി അത് സാധിക്കില്ലെന്ന് ഫേസ്ബുക്ക് അപ്ലൈഡ് റിസര്‍ച്ച് മേധാവി ശ്രീനിവാസ് നാരായണ്‍ അറിയിച്ചു. ഇനിമുതല്‍ നിങ്ങള്‍ ഫെയ്‌സ് റെകഗ്നിഷന്‍ ആപ്പ് തുറന്നാല്‍, നിങ്ങളുടെ ഫോട്ടൊ ആരെങ്കിലും അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ അയാള്‍ നിങ്ങളെ ടാഗ് ചെയ്തിട്ടില്ലെങ്കിലും ഫേസ്ബുക്ക് നിങ്ങള്‍ക്ക് അറിയിപ്പ് തരും. നിങ്ങളുടെ ഫോട്ടോ ഫേസ് ആപ്പില്‍ ദുരുപയോഗം ചെയ്യുന്നത് തടയാനും ഫേസ്ബുക്കില്‍ നിങ്ങളുടെ ഐഡന്റിറ്റി നിലനിര്‍ത്താനും ഇത് സഹായിക്കുമെന്നും ശ്രീനിവാസ് നാരായണ്‍ അറിയിച്ചു. ഇതു പ്രകാരം ഫേസ്ബുക്കില്‍ ടാഗ് സജഷന്‍ സെറ്റിങ് ഉള്ളവര്‍ക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് ഉടന്‍ ലഭിക്കും. നോട്ടീസില്‍ പുതിയ പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവരങ്ങളും ഉണ്ടായിരിക്കും.
പ്രമുഖരുടെ അടക്കം ഫോട്ടോ ഫേസ് റെകഗ്നിഷന്‍ ആപ്പില്‍ ദുരുപയോഗം ചെയ്യപ്പെട്ടതിനെതിരേ വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇത് വ്യക്തികളുടെ സ്വകാര്യതയെ ഹനിക്കുന്നതാണെന്നു പരാതി ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."