കേന്ദ്രത്തിന് തിരിച്ചടി; സി.ബി.ഐ കേസ് വിജിലന്‍സ് അന്വേഷിക്കണമെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: സി.ബി.ഐ ഡയരക്ടര്‍ അലോക് വര്‍മയെ സ്ഥാനത്തു നിന്ന് നീക്കിയതിനെതിരായ കേസില്‍ കേന്ദ്രത്തിന് തിരിച്ചടി. കേസ് കേന്ദ്ര വിജിലന്‍സ് കമ്മീഷന് അന്വേഷിക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു. അലോക് വര്‍മ നല്കിയ ഹരജിയിലാണ് ഉത്തരവ്. അന്വേഷണം രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. അന്വേഷണ റിപ്പോര്‍ട്ട് സുപ്രിം കോടതിയില്‍ നല്‍കണം. നവംബര്‍ 12ന് കേസ് വീണ്ടും പരിഗണിക്കും. ചിഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്.
സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിലാവണം അന്വേഷണം വേണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് പട്നായിക് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.
ഡയരക്ടര്‍ ചുമതലയുള്ള നാഗേശ്വര റാവു നിര്‍ണായക തീരുമാനങ്ങള്‍ എടുക്കരുത്. റാവു എടുത്ത തീരുമാനങ്ങള്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണം. പത്തി ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."