ഉദ്ഘാടനം കഴിഞ്ഞിട്ടു അഞ്ചുമാസം; പച്ചക്കറി ശീതീകരണ കേന്ദ്രം അടഞ്ഞു തന്നെ
സുല്‍ത്താന്‍ ബത്തേരി: അരക്കോടിയോളം രൂപ മുടക്കി സുല്‍ത്താന്‍ ബത്തേരി അമ്മായിപ്പാലം കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തില്‍ നിര്‍മിച്ച പച്ചക്കറി ശീതീകരണ കേന്ദ്രം അടഞ്ഞുകിടക്കുന്നു.
45 ലക്ഷം രൂപമുടക്കി സ്ഥാപിച്ച ശീതീകരണ കേന്ദ്രമാണ് കര്‍ഷകര്‍ക്ക്് ഉപകാരപ്പെടാതെ അടഞ്ഞുകിടക്കുന്നത്. കഴിഞ്ഞ നവംബര്‍ 21നാണ് കൃഷിവകുപ്പ് മന്ത്രി കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള പച്ചക്കറികള്‍ ശേഖരിച്ച് ശീതീകരിച്ച് കയറ്റുമതി ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം സ്ഥാപിച്ചത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞതല്ലാതെ കേന്ദ്രം ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. നാലു ശീതീകരണ സംവിധാനങ്ങളാണ് കേന്ദ്രത്തിലുള്ളത്. ശീതീകരിച്ച പച്ചക്കറികള്‍ ഇവിടെ നിന്നും കൊണ്ടുപോകുന്നതിന് ശീതീകരണ സംവിധാനമുള്ള വാഹനമില്ല എന്ന കാരണത്താലാണ് മാസങ്ങളായി കേന്ദ്രം പ്രവര്‍ത്തിക്കാതെ കിടക്കുന്നത് കാരണം ശീതീകരണം സംവിധാനങ്ങല്‍ നശിക്കുകയാണ്. അനുബന്ധ സംവിധാനങ്ങള്‍ ഒരുക്കാതെ കേന്ദ്രം സ്ഥാപിച്ചതാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണം.
അതേസമയം വര്‍ഷങ്ങള്‍ക്കു മുമ്പ് വാങ്ങിയ ശീതികരണ വാഹനങ്ങള്‍ കാര്‍ഷിക വിപണന കേന്ദ്രത്തില്‍ കിടന്നു നശിക്കുകയാണ്. അശാസ്ത്രീയമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി കര്‍ഷകര്‍ക്ക് ലഭ്യമാകേണ്ട ലക്ഷക്കണക്കിന് രൂപയാണ് ഇതുവഴി നഷ്ടമാകുന്നത്.
ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഉദ്യോഗസ്ഥരടക്കം വന്‍തുക തട്ടിയെടുക്കുന്നുണ്ടന്നും ഇതിനെകുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."