തൃക്കരിപ്പൂരിലെ അന്താരാഷ്ട്ര ഇന്‍ഡോര്‍ സ്റ്റേഡിയം: കിഫ്ബി ഫണ്ട് അനുവദിച്ചു
തൃക്കരിപ്പൂര്‍: ജില്ലക്ക് അനുവദിച്ച മള്‍ട്ടി പര്‍പ്പസ് അന്താരാഷ്ട്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിന് കിഫ്ബി 29.32 കോടി രൂപ അനുവദിച്ചു. തൃക്കരിപ്പൂര്‍ നടക്കാവ് നിലവിലെ സിന്തറ്റിക് സ്റ്റേഡിയത്തോടുചേര്ന്നാണ് അന്താരാഷ്ട്ര നിലവാരമുള്ള മള്‍ട്ടി പര്‍പ്പസ് സ്റ്റേഡിയം നിര്‍മിക്കുന്നത്. 2017ലെ ബജറ്റില്‍ സ്റ്റേഡിയം നിര്‍മാണത്തിനു സംസ്ഥാന സര്‍ക്കാര്‍ 40 കോടി രൂപയാണ് വകയിരുത്തിയത്. വെല്ലിംഗ്ടണ്‍ ഫുട്ബോള്‍ പരിശീലകനായിരുന്ന അന്തരിച്ച എം.ആര്.സി കൃഷ്ണന്റെ നാമധേയത്തിലാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്.
35000 പേരെ ഉള്‍ക്കൊള്ളുന്ന പവലിയന്, 400 മീറ്റര്‍ ട്രാക്ക്, ഫഌഡ്ലിറ്റ്, വിശ്രമമുറി, ഇന്‍ഡോര്‍ മൈതാനിയില്‍ വോളിബോള്‍, ഷട്ടില്‍, ബാസ്ക്കറ്റ് ബോള്‍, ഒളിബിക്സ് നിലവാരത്തിലുള്ള സ്വിമ്മിങ് പൂള്, ബാഡ്മിന്റന്‍, കബഡി, ഇന്‍ഡോര്‍ മള്‍ട്ടി ജിംനേഷ്യം തുടങ്ങിയ അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കും.
തൃക്കരിപ്പൂര്‍ പഞ്ചായത്ത് വിട്ടു നല്കിയ 13 ഏക്കര്‍ ഭൂമി പൂര്‍ണമായും ഉപയോഗപ്പെടുത്തിയാണ് നിര്‍മാണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."