HOME
DETAILS
MAL
മോദിയോടൊപ്പം ചാന്ദ്രദൗത്യം കാണാന്‍ കോഴിക്കോട്ടുകാരന് അപൂര്‍വ അവസരം
backup
September 04 2019 | 21:09 PM
കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ചാന്ദ്ര ദൗത്യം കാണാന്‍ മലയാളി വിദ്യാര്‍ഥിക്ക് ഐ.എസ്.ആര്‍.ഒയുടെ ക്ഷണം. കോഴിക്കോട് കുരുവട്ടൂര്‍ സ്വദേശിയും കണ്ണൂര്‍ ആര്‍മി പബ്ലിക്ക് സകൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുമായ അഹമ്മദ് തന്‍വീറിനാണ് ഈ അപൂര്‍വ അവസരം ലഭിച്ചത്. ചാന്ദ്ര ദൗത്യവുമായി ബന്ധപ്പെട്ട ക്വിസ് മത്സര വിജയത്തിലൂടെയാണ് തന്‍വീറിന് ചന്ദ്രയാന്‍ പേടകം ചന്ദ്രനില്‍ ഇറങ്ങുന്നത് കാണാനുള്ള അവസരം ലഭിച്ചത്. സെപ്റ്റംബര്‍ 7 ന് ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ കേന്ദ്രത്തിലിരുന്ന് പ്രധാനമന്ത്രിയടക്കമുള്ളവര്‍ക്കൊപ്പം വീക്ഷിക്കാനാണ് ക്ഷണം. കുരുവട്ടൂര്‍ സ്വദേശി അബ്ദുസലാമിന്റെയും കണ്ണൂര്‍ ഡിഫന്‍സ് അക്കൗണ്ടന്റായ ആയിഷാബിയുടെയും മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."