എസ്.കെ.എസ്.എസ്.എഫ് എയര്‍പോര്‍ട്ട് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു
റിയാദ്: കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റു ഭീകരതയ്‌ക്കെതിരെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി 12ന് സംഘടിപ്പിക്കുന്ന കോഴിക്കോട് എയര്‍പോര്‍ട്ട് മാര്‍ച്ചിന് ജിദ്ദ ഇസ്‌ലാമിക് സെന്റര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ആള്‍ ബലത്തിലും ആയുധ ശക്തിയിലും അഹങ്കരിച്ച് അതിക്രമം കാണിച്ചവരെ വിശ്വാസ ദാര്‍ഢ്യം കൊണ്ട് ജയിച്ചടക്കിയ മഹത്തായ പാരമ്പര്യമാണ് മുസ്‌ലിംകള്‍ക്കുള്ളതെന്നു യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ ജെ.ഐ.സി ചെയര്‍മാന്‍ സയ്യിദ് സഹല്‍ തങ്ങള്‍ അദ്യക്ഷത വഹിച്ചു. സയ്യിദ് ഉബൈദുല്ല തങ്ങള്‍ ഉത്ഘാടനം ചെയ്തു.
അബുബക്കര്‍ ദാരിമി ആലംപാടി, അലി മൗലവി നാട്ടുകല്‍, മുസ്തഫ ബാഖവി ഊരകം,അബ്ദുല്‍ ബാരി ഹുദവി, എം.സി സുബൈര്‍ ഹുദവി, ഹാഫിദ് ജാഫര്‍ വാഫി, അബ്ദുല്‍ ഹക്കീം വാഫി, അബ്ബാസ് ഹുദവി, സവാദ് പേരാമ്പ്ര, ദില്‍ഷാദ് കാടാമ്പുഴ തുടങ്ങിയവര്‍ സംസാരിച്ചു.
എസ്.കെ.ഐ.സി സഊദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂരിന്റെ മാതാവ് ബീഫാത്തിമ ഹജ്ജുമ്മയുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."