പ്രതീക്ഷകള്‍ നെയ്തെടുക്കാന്‍ ഉദുമ; ടെക്സ്റ്റൈല്‍ മില്‍സ് 29ന് തുറക്കും
കാസര്‍കോട്: ഉദുമ ടെക്സ്റ്റൈല്‍ മില്‍സ് 29നു പ്രവര്‍ത്തനം തുടങ്ങുമെന്ന് കെ. കുഞ്ഞിരാമന് എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 29നു വൈകുന്നേരം മൂന്നിനു വ്യവസായ മന്ത്രി ഇ.പി ജയരാജന് ടെക്സ്റ്റൈല്‍സ് മില്‍സ് നാടിനു സമര്‍പ്പിക്കും. ചടങ്ങില്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന് അധ്യക്ഷനാവും.
വി.എസ് സര്‍ക്കാരിന്റെ കാലത്താണ് ഉദുമ സ്പിന്നിങ് മില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്. എന്നാല്‍ ഉദ്ഘാടനത്തിനൊരുങ്ങവെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഉദ്ഘാടനം നടന്നില്ല. തുടര്‍ന്ന് അധികാരത്തിലെത്തിയ യു.ഡി.എഫ് സര്‍ക്കാര്‍ ഉദുമ സ്പിന്നിങ് മില്‍സ് തുറക്കുന്നതില്‍ താല്പര്യം കാണിച്ചില്ല. നിലവില്‍ മില്‍സ് തുറക്കുന്നതിനാവശ്യമായ 10 കോടി രൂപ കാസര്‍കോട് പാക്കേജ് പദ്ധതിയില്‍ നിന്ന് അനുവദിച്ചാണ് ഇപ്പോള്‍ ഉദുമ ടെക്സ്റ്റൈല്‍സ് തുറക്കുന്നത്.
പി. കരുണാകരന് എം.പി, എം.രാജഗോപാലന്‍ എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, കലക്ടര്‍ ഡോ.ഡി. സജിത്ത് ബാബു, മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ഷാനവാസ് പാദൂര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരിക്കുട്ടി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ കേരളാ സ്റ്റേറ്റ് ടെക്സ്റ്റൈല്‍സ് കോര്പറേഷന് ലിമിറ്റഡ് ചെയര്മാന് സി.ആര് വത്സന്, മാനേജിങ് ഡയരക്ടര്‍ എം. ഗണേഷ്, ബോര്‍ഡ് അംഗങ്ങളായ രാജേഷ് പ്രേം, വി.ആര് ഓവി എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."