നന്മയുള്ള നേതാക്കള്‍ ജനഹൃദയങ്ങളില്‍ ജീവിക്കും: മന്ത്രി ഇ ചന്ദ്രശേഖരന്‍
വടകര: പുരോഗമന പ്രസ്ഥാനങ്ങള്‍ വളരണമെന്ന് ആഗ്രഹിക്കുന്ന നന്മയുള്ള നേതാക്കള്‍ ജനഹൃദയങ്ങളില്‍ എന്നും ജീവിക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. അഡ്വ. ടി കുഞ്ഞിരാമക്കുറുപ്പിന്റെ അഞ്ചാം ചരമവാര്‍ഷികം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞിരാമക്കുറുപ്പ് ഫൗണ്ടേഷന്‍ നല്‍കിവരുന്ന പുരസ്‌കാരം 'ഇന്ത്യ ഇരുളും വെളിച്ചവും' എന്ന ഗ്രന്ഥം രചിച്ച പി ഹരീന്ദ്രനാഥിന് മന്ത്രി സമ്മാനിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പി.ആര്‍നമ്പ്യാര്‍ ലൈസിയം ബാലവേദി നടത്തിയ ഉപന്യാസ രചനയില്‍ വിജയികളായ ഇ.പി അനുശ്രീ ബാബു, കെ.കെ അനുഷ, എം.എസ് നവനീത്, കെ.കെ അഞ്ജലി, എസ് ദിയാഫാത്തിമ, ആര്‍.എസ് സ്‌നേഹ എന്നിവര്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. സത്യന്‍മൊകേരി അധ്യക്ഷനായി. സി.കെ നാണു എം.എല്‍.എ, നഗരസഭാ അധ്യക്ഷന്‍ കെ ശ്രീധരന്‍ എന്നിവര്‍ മുഖ്യതിഥികളായി. പ്രഭാത് ബുക്ക് ഹൗസ് നല്‍കുന്ന പതിനായിരം രൂപയുടെ പുസ്തകങ്ങള്‍ ടി.വി ബാലന്‍ എസ്.ജി.എം.എസ്.ബി സ്‌കൂളിന് സമര്‍പ്പിച്ചു. എം.പി അച്ചുതന്‍ അനുസ്മരണ പ്രഭാഷണം നടത്തി.'ദേശീയതയും ചരിത്രവും' എന്ന വിഷയത്തില്‍ ഡോ. പി പവിത്രന്‍ സ്മാരക പ്രഭാഷണം നടത്തി. പ്രേമകുമാരി വനമാലി, ബി സുരേഷ്ബാബു, ടി.പി മൂസ, അഡ്വ. ഇ നാരായണന്‍ നായര്‍, പി ഹരീന്ദ്രനാഥ് സംസാരിച്ചു. സോമന്‍ മുതുവന സ്വാഗതവും പി അശോകന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."