കാലിക്കടവില്‍ അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം പരിഗണനയില്‍
ചെറുവത്തൂര്‍: കായിക പ്രേമികളുടെ വര്‍ഷങ്ങളായുള്ള മുറവിളികള്‍ക്കൊടുവില്‍ കാലിക്കടവ് പഞ്ചായത്ത് മൈതാനം സ്റ്റേഡിയമാക്കുന്നതിനുള്ള സാധ്യതകള്‍ തെളിയുന്നു. കാസര്‍കോട് വികസനപാക്കേജില്ഉള്പ്പെടുത്തി അഞ്ചു കോടി രൂപ ചെലവില്‍ അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം നിര്‍മിക്കുന്നതിനാണു പദ്ധതി.
എം. രാജഗോപാലന്‍ എം.എല്‍.എ നല്കിയ നിവേദനത്തെ തുടര്‍ന്ന് സ്പോര്‍ട്സ് ഡയരക്ടറേറ്റിനു കീഴിലുള്ള എന്ജിനീയര്മാരുപ്പെടെയുള്ളവര് സ്ഥലം സന്ദര്‍ശിച്ചു.
സിന്തറ്റിക് സെവന്‍സ് ഫുട്ബോള്‍കോര്‍ട്ട്, 200 മീറ്റര്‍ സിന്തറ്റിക്ക് ട്രാക്ക്, സിന്തറ്റിക് വോളിബോള്‍, ബാസ്കറ്റ്ബോള്‍ കോര്‍ട്ടുകള്‍ , ജംപിങ് പിറ്റ്, ഗാലറി, ജിംനേഷ്യം, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവയോടുകൂടിയ സ്റ്റേഡിയം കോംപ്ലക്സാണ് വിഭാവനം ചെയ്യുന്നത്.
ചീഫ് എന്‍ജിനീയര്‍ സി. മോഹന്‍കുമാര്‍, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘമാണ് എം.എല്‍.എക്കൊപ്പം മൈതാനം സന്ദര്‍ശിക്കാനെത്തിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്, പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരും സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."