സൗഹൃദക്കൂടാരം കരുണത്തിന്റെ കരസ്പര്‍ശവുമായി പ്രവാസി സോഷ്യല്‍ മീഡിയ കൂട്ടായ്മ
കഠിനംകുളം: സോഷ്യല്‍ മീഡിയ സൗഹൃദത്തിനും ചാറ്റിങ്ങിനുമായി മാത്രം വഴിമാറുകയും ,സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുമ്പോഴും ആശ്രയവും പ്രതീക്ഷയും കൈവിട്ട് ജീവിതം വഴിമുട്ടി നില്‍ക്കുന്ന സഹജീവികള്‍ക്ക് തക്ക സമയത്തു സഹായഹസ്തം നീട്ടി സഹജീവികളോട് കരുണകാണിക്കുവാനുള്ള ഉപാധിയായി സോഷ്യല്‍ മീഡിയയെ മാറ്റുകയാണ് ഒരുകൂട്ടം പ്രവാസിമലയാളികളായ ചെറുപ്പക്കാര്‍.
ഇവര്‍ ജീവന്‍ കൊടുത്ത സോഷ്യല്‍ മീഡിയ കൂട്ടായ്മയാണ് 'സൗഹൃദകൂടാരം'. ജീവകാരുണ്യം ,പരസ്പര സഹായം ,ആര്‍ദ്രത, സമാധാനപരമായ സഹവര്‍ത്തിത്വം തുടങ്ങിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുവാനായി 2016 ലാണ് ഈ ആശയം ഒരുകൂട്ടം ചെറുപ്പക്കാര്‍ പ്രാവര്‍ത്തികമാക്കിയത് .
കേരളത്തില്‍ നിന്നും ജീവിതം കൂട്ടിമുട്ടിക്കുവാന്‍ വിദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ .അവരുടെ വരുമാനത്തില്‍ നിന്നും ചെറിയൊരു വിഹിതം കിടപ്പിലായ രോഗികള്‍ക്കും വീല്‍ ചെയറിലിരുന്നു ജീവിതം തള്ളിനീക്കുന്നവര്‍ക്കും മക്കളാല്‍ ഉപേക്ഷിച്ച മാതാപിതാക്കന്മാര്‍, വൃക്ക കരള്‍ രോഗികള്‍ ,ക്യാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്കുള്ള സഹായവും ,വിദ്യാര്‍ഥികള്‍ക്ക് പഠനസഹായം തുടങ്ങിയക്കും നിര്‍ദ്ധരരായ രോഗികള്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കുന്നതിനും നിര്‍ദ്ധരായ പെണ്‍കുട്ടികളുടെ വിവാഹമുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കുമായി മാറ്റി വയ്ക്കുക എന്ന പ്രവര്‍ത്തനമാണ് ഈ കൂട്ടായ്മയിലൂടെ ബഹുദൂരം മുന്നേറി കൊണ്ടിരിക്കുന്നു. 2016 ല്‍ പാര്‍വതി എന്ന പിഞ്ചുകുഞ്ഞിന് അന്‍പതിനായിരം രൂപ ചികിത്സ സഹായവും, ആശാഭവനിലെ 160 അന്തേവാസികള്‍ക്ക് മൂന്ന് നേരം ഭക്ഷണവും ഒരു ജോഡി വസ്ത്രവും നല്‍കി ആരംഭിച്ച പദ്ധതി ഇപ്പോള്‍ പതിനെട്ടു ഘട്ടം കഴിഞ്ഞിരിക്കുന്നു .
തെരുവില്‍ ഒറ്റപ്പെടുന്ന നിരാലംബരായ അമ്മമാര്‍ക്ക് ഭക്ഷണത്തിനായി ജ്വാലാ ഫൗണ്ടേഷനുമായും അഴൂര്‍ വൃദ്ധസദനം, ശ്രീകാര്യം വിശ്രാന്തിഭവന്‍ എന്നിവിടങ്ങളില്‍ സാമ്പത്തിക സഹായം നല്‍കി ,അപകടത്തില്‍ നട്ടെല്ല് തകര്‍ന്ന സുരേന്ദ്രന്‍,ചിറയിന്‍കീഴ് സ്വദേശി സുനിതകുമാരി, ദേവജ്ഞ എന്ന പിഞ്ചു കുഞ്ഞിന് ചികിത്സാ ധനസഹായം ചെയ്തു .പത്തനംതിട്ട അടൂര്‍ പറക്കോട് സ്വദേശിബിന്ദുവിന് ജീവ കാരുണ്യ പ്രവര്‍ത്തകയായ സോണിയാ മല്‍ഹാര്‍ വഴി ചികിത്സാ ധനസഹായം നല്‍കി .ഇതുപോലെ അനേകം പ്രവര്‍ത്തനങ്ങളുമായി സോഷ്യല്‍ മീഡിയ കൂട്ടായ്മ മുന്നേറികൊണ്ടിരിക്കുകയാണ് .ഇതിനു നേതൃത്വം നല്‍കുന്നതും ഇതിന്റെ അഡ്മിനായി പ്രവര്‍ത്തിക്കുന്നത് അബുദാബി റൂബി സലൂണില്‍ ജോലിചെയ്യുന്ന പറണ്ടോട് സ്വദേശിയായ സതീഷാണ്.പതിനഞ്ചു വര്‍ഷത്തോളം റൂബി സലൂണില്‍ ജോലിചെയ്തിരുന്ന പ്രവാസിയായ മുരുക്കുംപുഴ സ്വദേശി സന്തോഷ് വൃക്ക സംബന്ധമായി മരണപെട്ടു സന്തോഷിന്റെ ഒന്നാം ചരമദിനത്തില്‍ ആദ്യമായി സുഹൃത്തുക്കള്‍ ചികിത്സാ സഹായം നല്‍കിയും ആശാഭവനിലെ അന്തേവാസികളോടൊപ്പം ചരമദിനം ആചരിച്ചു. അതില്‍നിന്നുമുണ്ടായ പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടാണ് സുഹൃത്തു മരിച്ചുവെങ്കിലും ഇന്നും സുഹൃത്തുക്കളോടൊപ്പം ജീവിക്കുന്നു എന്ന ഓര്‍മപ്പെടുത്തലോടെ സതീഷ്,പെരുങ്കുഴി സ്വദേശി ബിനു മുരുക്കുംപുഴ സ്വദേശി ഉല്ലാസ് കഴക്കൂട്ടം ബാലു ,പാപ്പനംകോട് സജീവ് എന്നിവര്‍ചേര്‍ന്നു ചാരിറ്റി പ്രവര്‍ത്തനങ്ങളും ഫേയ്‌സ്ബുക്ക് കൂട്ടായ്മ ആരംഭിച്ചത് .തുടക്കത്തില്‍ നിയമപ്രകാരമുള്ള ചാരിറ്റി രജിസ്റ്റേഷനു വേണ്ടി ശ്രമങ്ങള്‍ ആരംഭിച്ചുവെങ്കിലും പ്രവാസികള്‍ ആയതിനാല്‍ നിരസിക്കുകയാണുണ്ടായത് എന്നാല്‍ ഇപ്പോള്‍ കേരളത്തിലുള്ള അംഗങ്ങള്‍ ചേര്‍ന്ന് രജിസ്‌ട്രേഷന്‍ സംബന്ധിച്ച നടപടികള്‍ നേടുവാനും അവശരെയും സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും കൂടുതല്‍ സഹായം എത്തിക്കുവാനുമാണ് ഇവരുടെ ശ്രമം ഇന്ന് പ്രവര്‍ത്തന സന്നദ്ധരായ 80 മെമ്പര്‍മാരുണ്ട്. ഇതിന്റെ പ്രവര്‍ത്തകര്‍ നാട്ടില്‍ വരുമ്പോള്‍ അര്‍ഹരായവരെ കണ്ടുപിടിക്കുകയുംഗ്രൂപ്പങ്ങങ്ങള്‍ അറിയിക്കുന്നത് പ്രകാരവുമാണ് സഹായം നല്‍കുന്നതും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്നത് 2016 ല്‍ ആരംഭിച്ച ഈ സംരംഭത്തിന് 18 ഘട്ടങ്ങളിലായി കാരുണ്യത്തിന്റെ കരസ്പര്‍ശം നല്‍കാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും ഇവര്‍ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."