സി.എം അബ്ദുല്ല മൗലവി വധം: സി.ബി.ഐയുടെ നിലപാട് തിരുത്തണം
കാസര്‍കോട്: പ്രമുഖ മത പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു സി.ബി.ഐയുടെ നിലപാട് തിരുത്തണമെന്ന് സമരത്തില്‍ സംബന്ധിച്ചവര്‍ ആവശ്യപ്പെട്ടു.
ഉന്നത ഉദ്യോഗസ്ഥരെക്കൊണ്ട് കേസന്വേഷണം നടത്തി ഘാതകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സി.ബി.ഐ നടപടിയുണ്ടാക്കണമെന്നും സമരം ആവശ്യപ്പെട്ടു.
സി.എം അബ്ദുല്ല മൗലവിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ പതിനാറാം ദിവസമായ ഇന്നലെ യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്റ് മണ്ഡലം ജില്ലാ പ്രസിഡന്റ് സാജിദ് മൗവ്വല്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മടവൂര്‍ മഖാം സാരഥികളായ ഫൈസല്‍ ഫൈസി, വി.പി അബൂബക്കര്‍, ഇ.പി അബൂബക്കര്‍, എം.എസ്.മുഹമ്മദ്,പി. മുഹമ്മദ് മുസ്ലിയാര്, സയ്യിദ് സിറാജ് തങ്ങള്‍, സി.എം.എ ജലീല്‍, അബ്ദുല്‍ സമദ്, അബൂബക്കര്‍ ഉദുമ, ഉബൈദുല്ല കടവത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."