ഖത്തറിന് പിന്തുണയുമായി റഷ്യ
മോസ്‌കോ: ഖത്തര്‍ പ്രശ്‌നത്തില്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് റഷ്യ. ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ ആല്‍ഥാനി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായി ചര്‍ച്ച നടത്തി. ജര്‍മനി സന്ദര്‍ശിച്ച ശേഷമാണ് ഖത്തര്‍ വിദേശകാര്യ മന്ത്രി മോസ്‌കോയിലെത്തിയത്.
പരസ്പര ബഹുമാനം നിലനിര്‍ത്തിക്കൊണ്ടുള്ള ചര്‍ച്ചയിലൂടെയാണ് തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടതെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. അറബ് രാജ്യങ്ങള്‍ ഐക്യപ്പെട്ടു നില്‍ക്കുകയും ഭീകരതയ്‌ക്കെതിരേ ഫലപ്രദമായ പോരാട്ടം നടത്തുകയും വേണ്ടതുണ്ട്. മറ്റൊരു രാജ്യത്തിന്റെയും ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാന്‍ റഷ്യ ആഗ്രഹിക്കുന്നില്ല.
ഇതര രാജ്യങ്ങളുടെ പരസ്പര ബന്ധത്തിലും ഇടപെടാതിരിക്കുക എന്നത് റഷ്യയുടെ നയമാണ്. എന്നാല്‍, ഇപ്പോള്‍ സഹകാരികളായ രാജ്യങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട അസ്വസ്ഥതയില്‍ തങ്ങള്‍ സന്തുഷ്ടരല്ല. ഏതെങ്കിലും പക്ഷത്തു ചേരാന്‍ റഷ്യ ഒരുക്കമല്ല. എന്നാല്‍ എല്ലാവരെയും കേള്‍ക്കാന്‍ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."