ഖത്തറില്‍ വിലക്കയറ്റം
ദോഹ: ഉല്‍പ്പന്നങ്ങള്‍ക്ക് സാമ്പത്തിക വാണിജ്യ മന്ത്രാലയം വിലനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഗള്‍ഫ് പ്രതിസന്ധിയുടെ സാഹചര്യം മുതലെടുത്ത് കച്ചവടക്കാര്‍ വില വര്‍ധിപ്പിക്കുന്നതായി പരാതി.
റമദാനില്‍ രാജ്യത്തെ ജനങ്ങളുടെ അധിക ചെലവ് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് മന്ത്രാലയം ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ക്ക് വിലനിയന്ത്രണം ഏര്‍പ്പെടുത്തുകയും 418 ഉല്‍പ്പന്നങ്ങള്‍ക്ക് വിലകുറയ്ക്കുകയും ചെയ്തത്. എന്നാല്‍, ഇതു വകവയ്ക്കാതെ ചില വ്യാപാര സ്ഥാപനങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടി വില്‍ക്കുന്നതായി താമസക്കാര്‍ വെളിപ്പെടുത്തി.
അരി ഉള്‍പ്പെടെ പലചരക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുണ്ടായിരുന്നതിനേക്കാള്‍ 30-40 ശതമാനത്തിലധികം വിലയാണ് ഇപ്പോള്‍ നല്‍കേണ്ടി വരുന്നതെന്ന് പച്ചക്കറി മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ താമസക്കാര്‍ ചൂണ്ടിക്കാട്ടി.
35 കിലോയുടെ ഇന്ത്യന്‍ അരിക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് 105 റിയാല്‍ ആയിരുന്നത് വ്യാഴാഴ്ച 135 റിയാലാക്കി വര്‍ധിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."