മദ്യനയത്തെ സ്വാഗതം ചെയ്ത് സി.പി.എം സംസ്ഥാന സമിതി
തിരുവനന്തപുരം: തൊഴിലാളി ക്ഷേമത്തില്‍ ഊന്നിയുള്ള മദ്യനയമാണ് ഇടതു സര്‍ക്കാര്‍ ആവിഷ്‌കരിച്ചതെന്ന് സി.പി.എം സംസ്ഥാന സമിതി. ടോഡി ബോര്‍ഡ് രൂപീകരിക്കുമെന്നുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. ബാറുകള്‍ തുറക്കാനുള്ള തീരുമാനത്തിനൊപ്പം മറ്റു ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിനുള്ള കര്‍ശനമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. വിവാദങ്ങളില്‍നിന്ന് സര്‍ക്കാര്‍ മാറിയിട്ടുണ്ട്. സര്‍ക്കാരിന്റെ നയങ്ങള്‍ക്കും പദ്ധതികള്‍ക്കും നേരെയുള്ള കടന്നാക്രമണങ്ങള്‍ രാഷ്ട്രീയമായി നേരിടണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
എല്ലാവര്‍ക്കും വീട് ലഭ്യമാക്കുന്നതിനുള്ള 'ലൈഫ് പദ്ധതി' എത്രയും വേഗം ആരംഭിക്കണമെന്നും പട്ടയം വിതരണം ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും സംസ്ഥാന സമിതിയില്‍ സി.പി.എം നേതാക്കള്‍ പറഞ്ഞു.
ആര്‍.എസ്.എസിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും നേതാക്കല്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി ഓഫിസുകള്‍ക്കും നേരെ നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ആര്‍.എസ്.എസ് അക്രമത്തിനെതിരേ മണ്ഡലാടിസ്ഥാനത്തില്‍ പ്രചാരണം സംഘടിപ്പിക്കാനും സംസ്ഥാനസമിതി തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."