രഹസ്യം ചോര്‍ത്തും ഫേസ്ബുക്ക്
സാന്‍ഫ്രാന്‍സിസ്കോ: സ്മാര്‍ട് ഫോണ്‍ കാമറയും വെബ് കാമറയും ഉപയോഗിച്ച് ഫേസ്ബുക്ക് ഉപയോക്താക്കളെ നീരീക്ഷിക്കാന്‍ ഒരുങ്ങുന്നു. ഇതിനുള്ള പേറ്റന്റ് ഫേസ്ബുക്കിന് ലഭിച്ചതായി ദി ഇന്റിപെന്റന്റ് റിപ്പോര്‍ട്ട് ചെയ്തു.
ഉപയോക്താക്കളുടെ വികാരങ്ങള്‍ തിരിച്ചറിഞ്ഞ് തങ്ങളുടെ സേവനങ്ങള്‍ ക്രമീകരിക്കാനാണ് പുതിയ സാങ്കേതിക വിദ്യയെന്നാണ് ഫേസ്ബുക്ക് വിശദീകരിക്കുന്നത്. എന്നാല്‍ വ്യക്തികളുടെ സ്വകാര്യത ചോര്‍ത്തുന്നതാണ് നടപടിയെന്ന് ആക്ഷേപമുയര്‍ന്നു. 2015 നവംബര്‍ 24 നാണ് ഫേസ്ബുക്ക് പേറ്റന്റ് അപേക്ഷ നല്‍കിയത്. 2017 മെയ് 25 ന് ഇതിനു അനുമതി ലഭിച്ചു.
ഫേസ്ബുക്ക് ടൈം ലൈനില്‍ വ്യത്യസ്തങ്ങളായ വിവരങ്ങള്‍ തെളിയുമ്പോള്‍ നിങ്ങളുടെ മുഖത്തുണ്ടാവുന്ന ഭാവചലനങ്ങള്‍ നിരീക്ഷിക്കാനാണ് ഫേസ്ബുക്ക് പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുക. നിങ്ങളുടെ ഫേസ്ബുക്ക് ന്യൂസ് ഫീഡില്‍ വരുന്ന ഉള്ളടക്കം ഇതിനനുസരിച്ച് ക്രമീകരിക്കപ്പെടും. ഇതിനാണ് മുഖഭാവം നിരീക്ഷിക്കുന്നത്.
നിങ്ങളുടെ ഒരു ഫേസ്ബുക്ക് സുഹൃത്ത് പോസ്റ്റ് ചെയ്യുന്ന ചിത്രം കാണുമ്പോള്‍ നിങ്ങള്‍ ചിരിക്കുകയാണെങ്കില്‍ ഫേസ്ബുക്കിന്റെ പുതിയ സാങ്കേതിക വിദ്യ നിങ്ങളുടെ മുഖഭാവം നിരീക്ഷിക്കുകയും. ആ സുഹൃത്ത് പോസ്റ്റ് ചെയ്യുന്ന മറ്റുചിത്രങ്ങള്‍ കൂടി നിങ്ങളുടെ ന്യൂ ഫീഡില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. വിഷമമുണ്ടാകുന്ന പോസ്റ്റുകള്‍ ഇത്തരത്തില്‍ തടയുകയും ചെയ്യു. നിലവില്‍ ഫേസ്ബുക്ക് ക്ലിക്കുകളും സെര്ച്ചുകളുമെല്ലാം ഫേസ്ബുക്ക് ട്രാക്ക് ചെയ്യുന്നുണ്ട്. ഇതിനനുസരിച്ചാണ് ന്യൂസ് ഫീഡില്‍ ഇപ്പോള്‍ ദൃശ്യങ്ങള്‍ തെളിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."