HOME
DETAILS
MAL
യാത്ര ദുരിതമാക്കി താഴെ ചൊവ്വ ബസ്ബേ
backup
October 26 2018 | 06:10 AM
കണ്ണൂര്‍: താഴെചൊവ്വ ബസ്ബേ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആക്ഷേപം. റോഡ് മെറ്റല്‍ ഇളകി കുഴി രൂപപ്പെട്ട നിലയിലാണ് ഈ പ്രദേശം. ഇവിടെ പതിച്ച ഇന്റെര്‍ലോക്ക് പൊട്ടിതകര്ന്നിട്ടുണ്ട്. ബസില്‍ കയറിപ്പറ്റാനുള്ള തിടുക്കത്തില്‍ യാത്രക്കാര്ക്ക്് ബസ് ഷെല്‍ട്ടറിന്റെ മുന്‍വശത്ത് ഉയര്‍ന്നു നില്ക്കുന്ന മുനയുള്ള വശങ്ങളില് കാല്‍തട്ടി മുറിവ് പറ്റുന്നതും വീണു പരുക്കേല്‍ക്കുകയും പതിവാണ്. തലശ്ശേരി, കൂത്തുപറമ്പ്, ആറ്റടപ്പ തുടങ്ങിയ നിരവധി സ്ഥലങ്ങളിലേക്കുള്ള ഒട്ടനവധി യാത്രക്കാരാണ് ഇവിടെയെത്തുന്നത്. തിരക്കേറിയ ജങ്ഷനിലെ ബസ്ബേ അറ്റകുറ്റപ്പണി നടത്തി സൗകര്യപ്രദമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."