മുഖ്യമന്ത്രി ഉറപ്പുനല്‍കി: തമിഴ് കര്‍ഷകരുടെ സമരം താല്‍ക്കാലികമായി നിര്‍ത്തി
ചെന്നൈ: വാഗ്ദാനങ്ങള്‍ പാലിക്കാമെന്ന മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ ഉറപ്പിനെത്തുടര്‍ന്ന് തമിഴ്നാട്ടിലെ കര്‍ഷര്‍ പ്രഖ്യാപിച്ച സമരം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
ഡല്‍ഹിയില്‍ ഒരു മാസത്തിലധികം നീണ്ട സമരത്തിനുശേഷം വീണ്ടും സമരം നടത്താനുള്ള തീരുമാനമാണ് മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് മാറ്റിവച്ചത്. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പാക്കാന്‍ കര്‍ഷകര്‍ രണ്ടുമാസമാണ് സര്‍ക്കാരിന് സമയം അനുവദിച്ചത്.
നാഷണല്‍ സൗത്ത് ഇന്ത്യന്‍ റിവര്‍ ഇന്റര്‍ ലിങ്കിങ് ഫാര്‍മേഴ്സ് അസോസിയേഷന് അധ്യക്ഷന്‍ പി. അയ്യക്കണ്ണിന്റെ നേതൃത്വത്തിലായിരുന്നു സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. ഏപ്രില്‍ 23ന് മുഖ്യമന്ത്രി പളനിസാമിയുടെ ആവശ്യത്തെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചിരുന്നത്. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ചാണ് വീണ്ടും സമരം തുടങ്ങാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. ഇന്നലെ മുഖ്യമന്ത്രി പളനിസാമിയുമായി അയ്യക്കണ്ണ് ചര്‍ച്ച നടത്തിയിരുന്നു. ഇതെതുടര്‍ന്നാണ് സമരം താല്‍ക്കാലികമായി നിര്‍ത്താന്‍ തീരുമാനിച്ചത്.
കാര്‍ഷിക ലോണുകള്‍ എഴുതി തള്ളുക, വരള്‍ച്ചാ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കുക, കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ സമരം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."