HOME
DETAILS

മദ്യനയം: യു.ഡി.എഫ് നിലപാടിനെതിരേ കെ. മുരളീധരനും

  
backup
June 10 2017 | 23:06 PM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%a8%e0%b4%af%e0%b4%82-%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf

 

തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച യു.ഡി.എഫ് നിലപാടിനെതിരേ കെ. മുരളീധരനും രംഗത്ത്. യു.ഡി.എഫിന്റെ മദ്യനയം ശരിയോ തെറ്റോ എന്ന കാര്യത്തില്‍ ഇനി ചര്‍ച്ച വേണ്ടെന്നും ഈ നയം കാരണമാണ് യു.ഡി.എഫിന് ക്ലിഫ് ഹൗസില്‍നിന്ന് കന്റോണ്‍മെന്റ് ഹൗസിലേക്കു മാറേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്ലിഫ് ഹൗസിലിരുന്നാണ് യു.ഡി.എഫ് സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിച്ചത്. അതിനു ശേഷം കന്റോണ്‍മെന്റ് ഹൗസിലേക്ക് മാറേണ്ടിവന്നു. മദ്യനയത്തില്‍ ആര്‍.എസ്.പി നേതാവ് ഷിബു ബേബിജോണിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. പഴയതിനെക്കുറിച്ച് ഇനി ചര്‍ച്ച ചെയ്യേണ്ട. ചത്ത കുട്ടിയുടെ ജാതകം നോക്കിയിട്ട് കാര്യമില്ല. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ ഇനി ഏതു വിധത്തിലുള്ള സമരമാണ് നടത്തേണ്ടതെന്നാണ് ആലോചിക്കേണ്ടത്. യു.ഡി.എഫ് നടത്തിയ പല സമരങ്ങളും വിജയിച്ചിട്ടില്ല. മറ്റു സമരങ്ങളെപ്പോലെ ഈ സമരം രാമേശ്വരത്തെ ക്ഷൗരം പോലെയാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടതു സര്‍ക്കാരിന്റെ മദ്യനയത്തെ ആര്‍.എസ്.പി നേതാവ് ഷിബു ബേബിജോണും ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനും കഴിഞ്ഞ ദിവസം സ്വാഗതം ചെയ്തിരുന്നു. തൊട്ടുപിറകെയാണ് മുരളീധരന്റെയും പ്രതികരണം.
വെള്ളിയാഴ്ച ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ മദ്യനയം സംബന്ധിച്ച മുന്നണി നിലപാടിനെ സി.എം.പിയും എതിര്‍ത്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  a day ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  a day ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  a day ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  a day ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  a day ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  a day ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  a day ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  a day ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  a day ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  a day ago