സഊദി ടൂറിസം വിസ ഈ മാസം മുതല്‍; ആദ്യഘട്ടത്തില്‍ 51 രാജ്യക്കാര്‍ക്ക്
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: ഏറെ കാത്തിരിക്കുന്ന സഊദി ടൂറിസം വിസ ഈ മാസം അവസാനത്തോടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷ. ആദ്യഘട്ടത്തില്‍ 51 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായിരിക്കും സഊദി ടൂറിസം വിസ ലഭ്യമാകുകയെന്നും വിസ ഫീസും ഇന്‍ഷുറന്‍സ് ഫീസും അടക്കം ടൂറിസ്റ്റ് വിസ അപേക്ഷകര്‍ക്ക് ഇന്‍ഷുറന്‍സ് അടക്കം 440 റിയാല്‍ (8400 രൂപ) ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നുണ്ട്.
വിസ ഫീസ് 300 റിയാലും ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് 140 റിയാല്‍ എന്നിങ്ങനെയായിരിക്കും നിരക്ക്. 51 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ലെങ്കിലും ആദ്യ ഘട്ടത്തില്‍ ഇന്ത്യക്കാര്‍ക്കും ഇത് ഉണ്ടാകുമെന്നാണ് സൂചന.
വിസ ഇഷ്യൂ ചെയ്യുന്ന തിയതി മുതല്‍ 360 ദിവസമാകും വിസ കാലാവധിയെങ്കിലും ഓരോ തവണ സന്ദര്‍ശിക്കുമ്പോഴും രാജ്യത്ത് തങ്ങാവുന്ന കൂടിയ കാലം മൂന്നു മാസം അഥവാ 90 ദിവസമായിരിക്കും. എന്നാല്‍, ടൂറിസ്റ്റുകളുടെ സഊദിയിലെ താമസം ഒരു വര്‍ഷത്തില്‍ ആറു മാസം അഥവാ 180 ദിവസം കൂടാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് ടൂറിസ്റ്റ് വിസ ലഭ്യമാകുകയെങ്കിലും ചില രാജ്യക്കാര്‍ക്ക് എയര്‍പോര്‍ട്ടുകളില്‍ ഓണ്‍അറൈവല്‍ വിസയും അനുവദിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, പ്രാദേശിക മാധ്യമങ്ങള്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്ത് വിട്ട റിപ്പോര്‍ട്ടുകളില്‍ ഇത് വരെ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടില്ല. ഉക്കാദ് പത്രമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ടൂറിസ്റ്റ് വിസയുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം വരുന്നതു വരെ കാത്തിരിക്കണമെന്ന് ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈലാഫ് കമ്പനി ഡെപ്യൂട്ടി സി.ഇ.ഒ രിദ അബ്ദൂന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."