ഹറമുകളില്‍ വെള്ളിയാഴ്ച എത്തിയത് 25 ലക്ഷം വിശ്വാസികള്‍
ജിദ്ദ : മക്കയിലെ വിശുദ്ധ ഹറമിലും മദീനയിലെ പ്രവാചക പള്ളിയിലും റമദാനിലെ രണ്ടാം വെള്ളിയാഴ്ച നടന്ന ജുമുഅ നിസ്കാരത്തില്‍ പങ്കെടുത്തത് 25 ലക്ഷം വിശ്വാസികള്‍.
സഊദിയിലും വിദേശത്തുനിന്നുമുള്ള തീര്‍ഥാടകരാണ് എത്തിയത്. തീര്‍ഥാടകരുടെ സുരക്ഷക്ക് വേണ്ടി ഹറം സുരക്ഷാ വകുപ്പും സ്വകാര്യ സുരക്ഷാ ഏജന്‍സികളും സൗകര്യമൊരുക്കിയിരുന്നു.
റമദാന്റെ വിശുദ്ധ ദിനങ്ങളില്‍ മക്കയിലും മദീനയിലും സന്ദര്‍ശനത്തിനെത്തുന്നത് പുണ്യമായാണ് വിശ്വാസികള്‍ കാണുന്നത്. വ്രതസമയത്തും രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന ഭടന്മാരെ പ്രാര്‍ഥനയില്‍ ഇമാം ശൈഖ് ഡോ. മഹേര്‍ അല്‍ മെയഖ്ലി അനുസ്മരിച്ചു. വ്രതം അനുഷ്ഠിക്കുന്ന എല്ലാവരും നിര്‍ബന്ധ ദാനം (സക്കാത്ത്) നല്‍കണമെന്നും ഇമാം ഉദ്ബോധിപ്പിച്ചു.
അതിനിടെ, കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ 350 ഉംറ തീര്‍ഥാടകര്‍ ഖത്തറില്‍ നിന്നെത്തിയെന്ന് സഊദി അറിയിച്ചു. സല്‍വയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റ് വഴിയാണ് ഇവര്‍ സഊദിയിലെത്തിയത്. ഖത്തറിലെ പൗരന്മാരും പ്രവാസികളും ഇതില്‍ ഉള്‍പ്പെടും. ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചപ്പോഴും ഉംറ തീര്‍ഥാടകര്‍ക്ക് അനുമതി നല്‍കുമെന്ന് സഊദി അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."