HOME
DETAILS
MAL
ചെറുപുഴയിലെ മാലിന്യ നിക്ഷേപം തടയാന്‍ ഇനിയും നടപടിയായില്ല
backup
August 02 2016 | 22:08 PM
മാവൂര്‍: ചെറുപുഴയിലെ മാലിന്യ നിക്ഷേപം തടയാന്‍ ഇനിയും നടപടിയായില്ല. പ്ലാസ്റ്റിക് കവറുകളില്‍ നിറച്ച മാലിന്യങ്ങളും പ്ലാസ്റ്റിക് കുപ്പികളും പുഴയില്‍ തള്ളുന്നതു പതിവായതിനെ തുടര്‍ന്നു ചെറുപുഴയുടെ ഇരുകരയിലുമുള്ള താമസക്കാര്‍ ജലജന്യരോഗങ്ങളുടെ ഭീഷണിയിലാണ്.
സമീപപ്രദേശങ്ങളിലുള്ളവര്‍ വീടുകളിലെ മാലിന്യമൊന്നടങ്കം പ്ലാസ്റ്റിക് കവറുകളിലാക്കി വാഹനങ്ങളില്‍ കൊണ്ടുവന്ന് ചെട്ടിക്കടവ്, കുറ്റിക്കടവ്, തെങ്ങിലക്കടവ് പാലങ്ങള്‍ക്കു സമീപം തള്ളുകയാണ്. പുഴയില്‍ അല്പം വെള്ളം കൂടുമ്പോഴേക്കും പ്ലാസ്റ്റിക്-ഖരമാലിന്യങ്ങള്‍ നിറഞ്ഞൊഴുകുകയാണു പതിവ്. ഇവ മറ്റു പലയിടത്തും ചെന്നു തങ്ങിനില്ക്കുന്നതു പാരസ്ഥിതിക പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. ചെറുപുഴ സംരക്ഷണ സമിതി രൂപീകരിച്ചു മാലിന്യം നിക്ഷേപിക്കുന്നവരെ കൈയോടെ പിടികൂടാനും നാട്ടുകാര്‍ ആലോചിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."