ഉഴവൂര്‍ വിജയനെതിരേ എന്‍.സി.പി നേതൃത്വത്തിന് കത്ത് നല്‍കി
ന്യൂഡല്‍ഹി: എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനെതിരേ കേന്ദ്ര നേതൃത്വത്തിന് കേരളാ ഘടകത്തിലെ ഒരുവിഭാഗം നേതാക്കള്‍ കത്ത് നല്‍കി. ഉഴവൂര്‍ വിജയന്‍ പാര്‍ട്ടിയെ തകര്‍ക്കുന്ന പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും സി.പി.എമ്മിന്റെ ബി ടീമാക്കി പാര്‍ട്ടിയെ മാറ്റാനാണ് അദ്ദേഹത്തിന്റെ നീക്കമെന്നും കത്തില്‍ ആരോപിക്കുന്നു. സംഘടനാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടിയെ സജീവമാക്കാന്‍ വിജയനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കണം. ഉഴവൂര്‍ വിജയന്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുകയാണ്. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിങ് കൗണ്‍സിലറെ മാറ്റിയതുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടി കഴിവില്ലാത്ത മന്ത്രിയാണെന്ന തരത്തില്‍ പ്രസ്താവന നടത്തി. പാര്‍ട്ടിയെ വളര്‍ത്താനല്ല മറിച്ച് തളര്‍ത്താനാണ് ഉഴവൂര്‍ പ്രവര്‍ത്തിക്കുന്നതെന്നും കത്തില്‍ പറയുന്നുണ്ട്.
കത്ത് ലഭിച്ചതായി സ്ഥിരീകരിച്ച കേരളത്തിന്റെ ചുമതലയുള്ള എന്‍.സി.പി ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ ഇക്കാര്യം പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്യുമെന്ന് പറഞ്ഞു. മാണി സി. കാപ്പന്‍ അടക്കമുള്ള നേതാക്കളുമായി എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരത്പവാറും ഇന്നലെ ചര്‍ച്ച നടത്തി. ജില്ലാ പ്രസിഡന്റ്മാരടക്കമുള്ളവര്‍ തങ്ങള്‍ക്കൊപ്പമാണെന്നും മാണി സി. കാപ്പന്‍ വിഭാഗം അവകാശപ്പെട്ടു.
അടുത്തകാലത്ത് പാര്‍ട്ടിക്ക് യാതൊരു നേട്ടവും ഉണ്ടാക്കാനായിട്ടില്ലെന്നും ബോര്‍ഡ് പദവികളിലടക്കം നഷ്ടമാണ് ഉണ്ടായതെന്നും മാണി.സി കാപ്പന്‍ ആരോപിച്ചു. അതേസമയം മുഖ്യമന്ത്രി നല്ല വ്യക്തിയാണെന്നും അദ്ദേഹത്തെ പിന്തുണക്കുന്നതിന്റെ പേരില്‍ സ്ഥാനം നഷ്ടപ്പെട്ടാലും പ്രശ്‌നമില്ലെന്നും ഉഴവൂര്‍ വിജയന്‍ പ്രതികരിച്ചു.
ഉഴവൂര്‍ വിജയന് ആരോഗ്യപ്രശ്‌നമുള്ളത് കൊണ്ടാകാം അദ്ദേഹം മാറിനില്‍ക്കണമെന്ന ആവശ്യം ഉയര്‍ന്നുവരാന്‍ ഇടയാക്കിയതെന്ന് തോമസ് ചാണ്ടി അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."