കേന്ദ്രസര്‍ക്കാരിനെതിരേ ആര്‍.എസ്.എസിന്റെ പോഷകസംഘടനകള്‍
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരേ വിമര്‍ശനവുമായി സംഘ്പരിവാറിന്റെ തൊഴിലാളി സംഘടനയായ ബി.എം.എസ്സും കര്‍ഷകസംഘടനയായ ഭാരതീയ കിസാന്‍ സംഘും (ബി.കെ.എസ്) രംഗത്ത്. കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിലും സഹകരണമേഖലശക്തിപ്പെടുത്തുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ഇരു സംഘടനകളും കുറ്റപ്പെടുത്തി.
നേരിട്ടുള്ള വിദേശനിക്ഷേപം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നീതി ആയോഗിന്റെ നയങ്ങളെയും ഇരുസംഘടനകളും വിമര്‍ശിച്ചു. സര്‍ക്കാരിന്റെ സാമ്പത്തിക- കാര്‍ഷിക നയങ്ങള്‍ പുനപ്പരിശോധിക്കേണ്ടതുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിക്കല്‍, നേരിട്ടുള്ള വിദേശനിക്ഷേപം, ജി.എം വിളകള്‍ തുടങ്ങിയ നയങ്ങളെല്ലാം കര്‍ഷക-തൊഴിലാളി വിരുദ്ധമാണ്. സര്‍ക്കാരിന്റെ ഈ നയങ്ങളൊന്നും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു.
ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ പൊലിസ് നടത്തിയ വെടിവയ്പ്പില്‍ അഞ്ചുകര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തിലും ബി.കെ.എസിനു പ്രതിഷേധമുണ്ട്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവില പ്രഖ്യാപിച്ചില്ലെങ്കില്‍ കര്‍ഷകരുടെ സ്ഥിതി കൂടുതല്‍ വഷളാവുമെന്ന് പലതവണ സംസ്ഥാനസര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്ന് ബി.കെ.എസ് ദേശീയ ജനറല്‍ സെക്രട്ടറി ബദ്രി നാരായണ്‍ ചൗധരി പറഞ്ഞു.
കാര്‍ഷികനയങ്ങളില്‍ ബി.കെ.എസിന് കടുത്ത അതൃപ്തിയുണ്ടെങ്കിലും സംഘടന ഇപ്പോഴത്തെ സമരത്തില്‍ പങ്കെടുത്തിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."