കേന്ദ്രമന്ത്രി രാധാമോഹനുനേരെ ചീമുട്ടയേറ്
ഭുവനേശ്വര്‍: ഒഡിഷയില്‍ കേന്ദ്രമന്ത്രിക്കുനേരെ ചീമുട്ടയേറും കരിങ്കൊടി പ്രയോഗവും. കേന്ദ്ര കൃഷി, കര്‍ഷകക്ഷേമ വകുപ്പു മന്ത്രി രാധാ മോഹന്‍ സിങ്ങിനു നേരെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞത്.
മധ്യപ്രദേശിലെ മന്ദ്സോറില് ആറു കര്‍ഷകര്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ മന്ത്രിയെ നേരിട്ടത്.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സംസ്ഥാനത്ത് സംഘടിപ്പിച്ച വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. 'സബ് കാ സാത് സബ് കാ വികാസ് ' എന്ന പേരില്‍ ജാത്നിയില് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനായി ഭുവനേശ്വറിലെ ഗസ്റ്റ് ഹൗസില്‍നിന്ന് ഇറങ്ങുന്ന വഴിക്കാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. സംസ്ഥാന പ്രസിഡന്റ് ലോക്നാഥ് മഹാരഥി അടക്കം അഞ്ചുപേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ടു ദിവസം മുന്‍പ് വിവാദ യോഗാ ആചാര്യന് ബാബാ രാംദേവിന്റെ യോഗാ പരിപാടിയില്‍ മന്ത്രി പങ്കെടുത്തത് വന്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."