HOME
DETAILS
MAL
പഞ്ചായത്തില്‍ സ്ഥിര സെക്രട്ടറിയില്ല; നാട്ടുകാര്‍ ദുരിതത്തില്‍
backup
October 26 2018 | 06:10 AM
കരുവഞ്ചാല്‍: മലയോര മേഖലയില്‍ സെക്രട്ടറിമാര്‍ വാഴാത്ത പഞ്ചായത്തായി നടുവില്‍ മാറുന്നു. കരുവഞ്ചാല്‍ മുതല്‍ കുടിയാന്മല വരെ പരന്നുകിടക്കുന്ന ഇവിടെ മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് ജനസംഖ്യ കൂടുതലാണ്.
കഴിഞ്ഞ കുറേക്കാലമായി ഇവിടെ സെക്രട്ടറി വരികയും പോവുകയും ചെയ്യുന്നു. ജൂണ്‍ 29ന് ഇവിടത്തെ സെക്രട്ടറി ആറളത്തേക്കു സ്ഥലംമാറി. പിന്നീട് അസി. സെക്രട്ടറിക്കായി ചുമതല.തുടര്‍ന്നു നാലു സെക്രട്ടറിമാരെ നിയമിച്ചു. ഇതില്‍ നാട്ടുകാരും ഉണ്ടായിരുന്നു. ആരും ചുമതലയെടുത്തില്ല. കഴിഞ്ഞദിവസം മഞ്ചേശ്വരത്തു നിന്നു വന്ന കെ. ദിനേശന് സെക്രട്ടറിയായി ചുമതലയെടുത്തു.
ഇദ്ദേഹം ഇനി എത്രദിവസം എന്നാണ് ആശങ്ക. സെക്രട്ടറിമാരുടെ അഭാവം നാട്ടുകാര്‍ക്കു വലിയ ദുരിതമാണ്. ബില്ലുകള്‍ പാസാകുന്നതിനും ഓഫിസ് ഫയലുകള്‍ നീക്കുന്നതിനും ഇതു തടസമാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."