റബീഹ് കോണ്‍ഫറന്‍സ് സന്ദേശജാഥ നാളെ മുതല്‍
കണ്ണൂര്‍: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി നവംബര്‍ 11നു കണ്ണൂരില്‍ നടത്തുന്ന ഇന്റര്‍നാഷണല്‍ റബീഹ് കോണ്‍ഫറന്‍സിന്റെ സന്ദേശം അറിയിച്ച് ദര്‍സ്, അറബിക് കോളജിലേക്കുള്ള നേതാക്കളുടെ സന്ദര്‍ശനം നാളെയും മറ്റന്നാളും നടക്കും.
ദക്ഷിണ മേഖലാ സന്ദേശയാത്രയ്ക്കു നാളെ രാവിലെ എട്ടിന് വാരത്ത് ക്യാപ്റ്റന്‍ അഹ്മദ് ബഷീര്‍ ഫൈസി മാണിയൂരിനു സമസ്ത കേന്ദ്രസെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍ പതാക കൈമാറും. മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും.സമാപനം പാലോട്ടുപള്ളിയില്‍ ഇബ്‌റാഹിം ബാഖവി പൊന്ന്യം ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച പെരിങ്ങത്തൂരില്‍ നിന്നുള്ള യാത്ര ടി.എസ് ഇബ്രാഹിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കോളയാട് സമാപനം സിറാജുദീന്‍ ദാരിമി കക്കാട് ഉദ്ഘാടനം ചെയ്യും. ഉത്തരമേഖലാ സന്ദേശ ജാഥാ ക്യാപ്റ്റന്‍ ബഷീര്‍ അസ്അദി നമ്പ്രത്തിനു പാപ്പിനിശ്ശേരി അസ്അസ്അദിയ്യ അറബിക് കോളജില്‍ പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍ പതാക കൈമാറും. എ.കെ അബ്ദുല്‍ബാഖി ഉദ്ഘാടനം ചെയ്യും.
സമാപനം ഇരിക്കൂറില്‍ കെ.കെ മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച തളിപ്പറമ്പ ഖുവ്വത്തുല്‍ ഇസ്‌ലാം അറബിക് കോളജില്‍ മുഹമ്മദ്ബ്‌നു ആദവും സമാപനം പൊതുവാച്ചേരിയില്‍ അബ്ദുറഹ്മാന്‍ കല്ലായിയും ഉദ്ഘാടനം ചെയ്യും.
ഷഹീര്‍ പാപ്പിനിശ്ശേരി, അബ്ദുല്‍ഷുക്കൂര്‍ ഫൈസി, ജലീല്‍ ഹസനി കുപ്പം, അസ്‌ലം പടപ്പേങ്ങാട്, ഇഖ്ബാല്‍ മുട്ടില്‍, മുനീര്‍ കുന്നത്ത്, ഷബീര്‍ പുഞ്ചക്കാട്, എം.കെ.പി മുഹമ്മദ്, സഹല്‍ അസ്അദി, സുബൈര്‍ ദാരിമി, അബ്ദുല്ല മാണിയൂര്‍, സകരിയ അസ്അദി, നസീര്‍ മൂര്യാട്, സാലിഹ്, റഷീദ് ഫൈസി പൊറോറ, ഷൗക്കത്തലി ഉമ്മന്‍ചിറ, സുറൂര്‍ പാപ്പിനിശ്ശേരി, ജമീല്‍ അഞ്ചരക്കണ്ടി, മഹ്മൂദ് കടവത്തൂര്‍, ഷഹീര്‍ മൂര്യാട്, ഫസല്‍ കുപ്പം, ശാദുലി അസ്അദി, മുഷ്താഖ് പള്ളിപ്രം, ആദില്‍ എടയന്നൂര്‍ എന്നിവര്‍ ജാഥാംഗങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."