HOME
DETAILS
MAL
ഖത്തറിലേക്ക് തുര്‍ക്കി സേന
backup
June 10 2017 | 23:06 PM
അങ്കാറ: ഖത്തറിലെ തുര്‍ക്കി വ്യോമതാവളത്തില്‍ കൂടുതല്‍ സൈനികരെ അയക്കാനുള്ള ബില്‍ തുര്‍ക്കി പാര്‍ലമെന്റ് പാസാക്കി. ഖത്തര്‍ പ്രതിസന്ധിക്കിടെയാണ് അടിയന്തര പ്രാധാന്യത്തോടെ ബില്ലിന് പാര്‍ലമെന്റ് അനുമതി നല്‍കിയത്. എന്നാല്‍ ഇത് ഏതെങ്കിലും ഒരു രാജ്യത്തെ ഉദ്ദേശിച്ചല്ലെന്നും ഗള്‍ഫ് മേഖലയുടെ സുരക്ഷ മുന്‍നിര്‍ത്തിയാണെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലൂത് കാവസൊഗ്്ലു ബഹ്റൈനില്‍ പറഞ്ഞു.
ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഖാലിദ് ബിന്‍ അല്‍ ഖലീഫയും കാവസൊഗ്്ലുവും ഖത്തര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തി. റമദാന് മാസത്തിന്റെ അവസാനത്തോടെ ഖത്തര്‍ പ്രശ്നം പരിഹരിക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ സന്ദേശവും അദ്ദേഹം കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."