HOME
DETAILS
MAL
കേരളത്തിന്റെ നിയുക്ത ഗവര്‍ണര്‍ക്ക് തിരുവനന്തപുരത്ത് ഹൃദ്യമായ സ്വീകരണം
backup
September 05 2019 | 03:09 AM
തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തിരുവനന്തപുരത്ത് സ്വീകരണം നല്കി. രാവിലെയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ മന്ത്രിമാരായ കെ.ടി ജലീല്‍, എ.കെ ബാലന്, കടകംപള്ളി സുരേന്ദ്രന്, ഇ. ചന്ദ്രശേഖരന്, കടന്നപ്പള്ളി രാമചന്ദ്രന് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
തുടര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച അദ്ദേഹം രാജ്ഭവനിലേക്ക് തിരിച്ചു. കേരളത്തിന്റെ 22ാം ഗവര്‍ണറായി അദ്ദേഹം നാളെ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേല്‍ക്കും. ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും. പി. സദാശിവത്തിന്റെ പകരക്കാരനായാണ് ആരിഫ് മുഹമ്മദ് ഖാന് സംസ്ഥാനത്തിന്റെ ചുമതലയേറ്റെടുക്കാനായി എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."