നഗരസഭ അധികൃതരുടെ അനാസ്ഥ: ഗുരുവായൂരിലെ റോഡുകളില്‍ വാഹന യാത്ര ദുസ്സഹം
ഗുരുവായൂര്‍: നഗരസഭ അധികൃതരുടെ അനാസ്ഥ മൂലം ഗുരുവായൂര്‍ നഗര ഹൃദയത്തിലെ ഇന്നര്‍ റിങ് റോഡിലെ വാഹന യാത്ര ദുസഹമായി തുടരുന്നു.
ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിക്കു വേണ്ടിറോഡില്‍ ആഴത്തില്‍ കുഴിയെടുത്ത് മാന്‍ഹോളുകളും പൈപ്പുകളും സ്ഥാപിച്ചിടങ്ങളില്‍ റോഡ് അറ്റകുറ്റപണികള്‍ നടത്തി തകരാര്‍ പരിഹരിക്കാത്തതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണം. വടക്കെ ഇന്നര്‍ റിങ് റോഡില്‍ അമ്പാടി പാര്‍ക്കിങ് ഗ്രൗണ്ട് മുതല്‍ ജി.എം.എ ഓഫിസ് വരെയുള്ള ഭാഗത്ത് വലിയ ഗര്‍ത്തങ്ങളായി റോഡ് പൊട്ടിപൊളിഞ്ഞ നിലയിലാണ്.
നാട്ടുകാരും, ക്ഷേത്ര ദര്‍ശനത്തിനെത്തുന്നവരും, സമീപത്തെ കച്ചവടക്കാരും നിരവധി തവണ പരാതികളുമായി നഗരസഭ അധികാരികളെ സമീപിച്ചെങ്കിലും റോഡ് നന്നാക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്ക് പടിഞ്ഞാറ് നടപ്പുരകളുടെ തെക്ക് ഭാഗത്തെ ഇന്നര്‍ റിങ് റോഡ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ അധീനതയിലും, വടക്കെ ഇന്നര്‍ റിങ് റോഡ് നഗരസഭയുടെ അധീനതയിലുമാണ്. രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തെക്കെ ഇന്നര്‍ റിങ് റോഡില്‍ അറ്റകുറ്റപണികള്‍ നടത്തിയതിനാല്‍ അവിടങ്ങളില്‍ വലിയ തകരാറുകളില്ല.
തെക്കെ ഇന്നര്‍ റിങ് റോഡില്‍ നിന്നും ദേവസ്വം ശീവേലിപറമ്പിനടുത്തൂടെ ബസ് സ്റ്റാന്‍ഡ് റോഡിലേക്ക് പ്രവേശിക്കുന്ന നഗരസഭ റോഡിലെ കുണ്ടും കുഴികളും ദേവസ്വമാണ് ക്വാറിവേസ്റ്റിട്ട് താല്‍ക്കാലികമായി അടച്ചത്.
വടക്കെ ഇന്നര്‍ റിങ് റോഡുള്‍പ്പെടെയുള്ള നഗര ഹൃദയത്തിലെ എല്ലാ റോഡുകളും മണ്ഡലമകരവിളക്ക് ശബരിമല സീസണ്‍ തുടങ്ങുന്നതിനു മുന്‍പേ നന്നാക്കിയില്ലെങ്കില്‍ നഗരത്തില്‍ ഗതാഗത കുരുക്ക് ഒഴിഞ്ഞ നേരമുണ്ടാവില്ലെന്ന് നാട്ടുകാരും ഭക്തരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."