ഖത്തറില്‍നിന്ന് മടങ്ങിയെത്തുന്ന പൗരന്മാര്ക്ക് തൊഴില്‍ നല്‍കുമെന്ന് സഊദി മന്ത്രി
ജിദ്ദ: ഖത്തറില്‍നിന്ന് മടങ്ങിയെത്തുന്ന സഊദി മാധ്യമപ്രവര്‍ത്തകര്‍ക്കും സാങ്കേതിക ജീവനക്കാര്‍ക്കും തൊഴില്‍ നല്‍കുന്നതിന് സാംസ്കാരിക, ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം സന്നദ്ധമാണെന്ന് മന്ത്രി ഡോ. അവാദ് അല്‍ അവാദ് പറഞ്ഞു. ഖത്തറില്‍ നിര്‍വഹിച്ചിരുന്ന അതേ തൊഴിലുകളില്‍ സഊദി ചാനലുകളില്‍ ഇവര്‍ക്ക് ജോലിനല്‍കും. സഊദി അറേബ്യക്ക് അപകീര്ത്തിയുണ്ടാക്കിവയര്ക്കെതിരേ ഭരണാധികാരികള്‍ക്കൊപ്പം നിലയുറപ്പിക്കുകയും രാഷ്ട്രത്തെ പിന്തുണക്കുകയും ചെയ്ത എല്ലാവര്ക്കും മന്ത്രി നന്ദി പറഞ്ഞു. ഖത്തറില്‍നിന്ന് തിരിച്ചെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ ഇ-മെയില്‍ വഴി സാംസ്കാരിക, ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന് തൊഴില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം.
സഊദി അറേബ്യക്കും സഊദി ജനതക്കും അപകീര്‍ത്തിയുണ്ടാക്കുന്ന ആശയങ്ങളെയും വിവരങ്ങളെയും ചെറുക്കുന്നതിന് സാധിക്കുമെന്ന് സഊദി മാധ്യമങ്ങള്‍ ലോകത്തിനു തെളിയിച്ചുകൊടുത്തിട്ടുണ്ട്. ദേശീയഐക്യം തകര്‍ക്കുകയും ദേശസുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്ന ശത്രു മാധ്യമങ്ങള്‍ക്കു മുന്നില്‍ സഊദി മാധ്യമങ്ങള്‍ നൈപുണ്യം തെളിയിച്ചിട്ടുമുണ്ട്.
വിശ്വാസ്യതയും സത്യസന്ധതയും നഷ്ടപ്പെട്ട ചാനലുകള്‍ക്കു മുന്നില്‍ രാജ്യത്തെ മാധ്യമങ്ങള്‍ സ്വീകരിച്ച ഉജ്വലമായ ഈ നിലപാട് ചരിത്രം എന്നും ഓര്‍ത്തുവയ്ക്കും. സഊദിക്കെതിരായ മാധ്യമ യുദ്ധം നേരിടുന്നതിന് രാജ്യത്തെ മുഴുവന്‍ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ഭരണാധികാരികള്‍ക്കു പിന്നില്‍ ഒറ്റക്കെട്ടായി ഉറച്ചുനില്‍ക്കണമെന്നും മന്ത്രി രാജ്യത്തെ പൗരന്മാരോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."