HOME
DETAILS
MAL
മെഡിക്കല്‍ കോളജ് കാന്‍സര്‍ വാര്‍ഡിലേക്കുള്ള ഇടനാഴി പുനര്‍നിര്‍മാണം ആരംഭിച്ചു
backup
August 02 2016 | 22:08 PM
കോഴിക്കോട്: മെഡിക്കല്‍ കോളജ് കാന്‍സര്‍ വാര്‍ഡുകളിലേക്കുള്ള അപകടാവസ്ഥയിലായിരുന്ന ഇടനാഴി പുനര്‍നിര്‍മിക്കുന്ന പ്രവൃത്തി ആരംഭിച്ചു. ആശുപത്രിയില്‍ എട്ടാം വാര്‍ഡ് മുതല്‍ അര്‍ബുദരോഗ ചികിത്സയ്ക്കുള്ള വിവിധ വാര്‍ഡുകളിലേക്കുള്ള 100 മീറ്ററിലധികം നീളത്തിലും ഒന്‍പത് അടി വീതിയിലുമുള്ള ഇടനാഴിയാണു പുനര്‍നിര്‍മിക്കുന്നത്.
കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണും മഴക്കാലത്തു വെള്ളം കെട്ടിനിന്നും അപകടാവസ്ഥയിലായിരുന്ന ഇതുവഴി ഏറെ കഷ്ടപ്പെട്ടും ഭയപ്പാടോടെയുമായിരുന്നു രോഗികളും കൂട്ടിരിപ്പുകാരും സഞ്ചരിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം മഴ പെയ്തുണ്ടായ ഷോര്‍ട്ട്സര്‍ക്യൂട്ടില്‍ നിരവധി പേര്‍ക്ക് ഇവിടെ നിന്ന് ഷോക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ചുള്ള വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും അധികൃതര്‍ക്കു പരാതി നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണു നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."