തൊഴിലവസരങ്ങള്‍
ഐ.എസ്.ആര്‍.ഒയില്‍ 86 താല്‍ക്കാലിക ഒഴിവുകള്‍
ഐ.എസ്.ആര്‍.ഒയുടെ കീഴിലുള്ള ബംഗളൂരുവിലെ ഹ്യൂമന്‍ സ്‌പേസ് ഫ്‌ളൈറ്റ് സെന്ററില്‍ ടെക്‌നിഷ്യന്‍-ബി, ഡ്രാഫ്റ്റ്‌സ് മാന്‍-ബി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലായി 86 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു. താല്‍ക്കാലിക നിയമത്തിന് സെപ്റ്റംബര്‍ 13വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യതാ മാനദണ്ഡങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിവരങ്ങള്‍ക്ക് www.isro.gov.in
ടാറ്റ മെമ്മോറിയല്‍ സെന്ററില്‍ ഒഴിവുകള്‍
മുംബൈ ടാറ്റാ മെമ്മോറിയല്‍ സെന്ററിന്റെ അഡ്വാന്‍ഡ്‌സ് സെന്റര്‍ ഫോര്‍ ട്രീറ്റ്‌മെന്റ് റിസര്‍ച് ആന്‍ഡ് എജ്യൂക്കേഷന്‍ ഇന്‍ കാന്‍സറില്‍ വിവിധ തസ്തികകളിലായി 190 ഒഴിവുകളുണ്ട്. നഴ്‌സ് തസ്തികയില്‍ 139 ഒഴിവുകള്‍. സെപ്റ്റംബര്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.actrec.gov.in
തമിഴ്‌നാട്ടില്‍ 2340 അധ്യാപക ഒഴിവുകള്‍
തമിഴ്‌നാട് ടീച്ചേഴ്‌സ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അസിസ്റ്റന്‍ഡ് പ്രൊഫസര്‍ തസ്തികയില്‍ 2340 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, എജ്യുക്കേഷന്‍ കോളജുകളിലേക്കാണ് നേരിട്ടുള്ള നിയമനം.
യോഗ്യത: അസിസ്റ്റന്‍ഡ് പ്രൊഫസര്‍ തസ്തികയിലേക്ക് യു.ജി.സി മാനദണ്ഡപ്രകാരമുള്ള യോഗ്യതയുണ്ടായിരിക്കണം. തമിഴ് സംസാരിക്കാനും എഴുതാനും തമിഴ് മീഡിയത്തില്‍ പഠിപ്പിക്കാനും അറിയുന്നവരാകണം അപേക്ഷകര്‍. പത്താംക്ലാസ്, പ്ലസ്ടു വരെ തമിഴ് പഠിക്കാത്തവര്‍ തമിഴ്‌നാട് പി.എസ്.സി നടത്തുന്ന ലാംഗ്വേജ് ടെസ്റ്റ് ജയിക്കണം.
ശമ്പളം: 57,700-1,82,400 രൂപ
സെപ്റ്റംബര്‍ നാല് മുതല്‍ 24വരെ www.trb.tn.nic.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
- അപേക്ഷാ ഫീസ് 600 രൂപയാണ്. എസ്.സി-എസ്.ടി, ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് 300 രൂപ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."