ചാവക്കാട് നഗരസഭയില്‍ 24 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം
ചാവക്കാട്: നഗരസഭയില്‍ 24 ലക്ഷം രൂപയുടെ വിവിധ പദ്ധതികള്‍ക്ക് അംഗീകാരം. മണത്തല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പുത്തന്‍ കടപ്പുറം ഗവ. റീജിണല്‍ ഫിഷറിസ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ എന്നീ വിദ്യാലയങ്ങളില്‍ സയന്‍സ് ലാബ്, ആര്‍ട്ട് കള്‍ച്ചറല്‍ റൂം, ലൈബ്രറി എന്നിവ നിര്‍മിക്കുന്നന് 22.50 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചു.
ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിച്ച 11.55 ലക്ഷം രൂപ ഉപയോഗിച്ച് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനമായി. സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ച് മൂവിങ് ബ്രിഡ്ജ് മുതല്‍ കാറ്റാടി വരെയുളള റോഡ്, പാലയൂര്‍ പള്ളി മുതല്‍ തെക്കന്‍ പാലയൂര്‍ വരെയുളള റോഡ് എന്നിവ അറ്റകുറ്റപ്പണികള്‍ ചെയ്തു തീര്‍ക്കും.
നഗരസഭാ പരിധിയിലെ തെരുവ് വിളക്കുകള്‍ റിപ്പയര്‍ ചെയ്യുന്നതിനുളള വാര്‍ഷിക അറ്റകുറ്റ കരാര്‍ അനുവദിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചതില്‍ കുറഞ്ഞ നിരക്കായ 20 ലക്ഷം രൂപയുടെ ടെണ്ടര്‍ യോഗം അംഗീകരിച്ചു.
യോഗത്തില്‍ നഗരസഭയില്‍ നടപ്പിലാക്കുന്ന പി.എം.എ.വൈ. ലൈഫ് മിഷന്‍ പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റ് നടത്തുന്നതിനായി കമ്മിറ്റിയും രൂപവല്‍ക്കരിച്ചു. നഗരസഭാ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ അധ്യക്ഷനായി ബുധനാഴ്ച്ച ചേര്‍ന്ന യോഗത്തിലാണ് വിവിവധ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്.
ഇതനുസരിച്ച് വൈസ് ചെയര്‍പേഴ്‌സണ്‍ മഞ്ജുഷ സുരേഷ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.എച്ച്.സലാം, എ.സി ആനന്ദന്‍, എ.എ മഹേന്ദ്രന്‍, സബൂറ, എം.ബി രാജലക്ഷ്മി, കൗണ്‍സില്‍ അംഗങ്ങളായ കെ.കെ കാര്‍ത്ത്യായനി, പി.പി നാരായണന്‍, എ.എച്ച് അക്ബര്‍, കെ.എസ്. ബാബുരാജ്, സെക്രട്ടറി ഡോ. ടി.വി. സിനി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."