HOME
DETAILS

ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങളിലേക്കുള്ള പ്രയാണത്തിന് ഇന്ന് തുടക്കം, ആദ്യ മല്‍സരം ഒമാനെതിരെ; വൈകീട്ട് തല്‍സമയം കാണാം

  
backup
September 05 2019 | 05:09 AM

india-vs-oman-fifa-world-cup-qualifier-live-update

ഗുവാഹത്തി: ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങളിലേക്കുള്ള പ്രയാണത്തിന് ഇന്ന് തുടക്കം. 2022 ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ലക്ഷ്യമിട്ടുള്ള ഏഷ്യന്‍ യോഗ്യത രണ്ടാം റൗണ്ട് മത്സരങ്ങള്‍ക്ക് ഇന്നു തുടക്കം കുറിക്കുമ്പോള്‍ ബി. ഗ്രൂപ്പില്‍ ഇന്ത്യയുടെ ആദ്യ എതിരാളികള്‍ ഒമാന്‍. ഗുവാഹത്തി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട്ട്സ്റ്റാറിലും തല്‍സമയം കാണാം. 2023 ഏഷ്യന്‍ കപ്പിനുള്ള യോഗ്യതാ മത്സരങ്ങള്‍ കൂടിയാണിത്.

 

അഞ്ച് ടീമുകളാണ് ഓരോ ഗ്രൂപ്പിലും. ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ മൂന്നാം റൗണ്ടിലേക്ക് പ്രവേശിക്കും. രണ്ടാം റൗണ്ടിലെ മികച്ച നാലുരണ്ടാംസ്ഥാനക്കാരും അടുത്തറൗണ്ടിലേക്ക് മുന്നേറും. ലോകകപ്പ് ആതിഥേയരായ ഖത്തറിനെ കൂടാതെ അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ് എന്നിവരാണ് ബി. ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഫിഫ റാങ്കിങ്ങില്‍ ഖത്തറും (62) ഒമാനുമാണ് (87) ഇന്ത്യയ്ക്കു (103) മുന്നിലുള്ളത്. ലോകകപ്പ് ആതിഥേയരായ ഖത്തര്‍ ഗ്രൂപ്പിലുള്ളതിനാല്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാലും ഇന്ത്യയ്ക്ക് അടുത്ത റൗണ്ടിന് യോഗ്യത നേടാം. ആതിഥേയരെന്ന നിലയില്‍ ലോകകപ്പ് യോഗ്യത നേരത്തെ ഉറപ്പിച്ച ഖത്തര്‍ ഏഷ്യന്‍ കപ്പ് യോഗ്യതയ്ക്കു വേണ്ടിയാണ് മത്സരിക്കുന്നത്.

 

ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തര്‍ ഇന്ത്യയുടെ ഗ്രൂപ്പിലുള്ളതുകൊണ്ടുതന്നെ ഒമാനെതിരായ പോരാട്ടം ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. ഒമാനെതിരേ മികച്ച ഫലം കൈവരിക്കുകയും താരതമ്യേന ദുര്‍ബലരായ ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ ടീമുകളെ തോല്‍പ്പിക്കുകയും ചെയ്താല്‍ രണ്ടാം സ്ഥാനക്കാരായെങ്കിലും അടുത്തറൗണ്ടിലേക്ക് മുന്നേറാനാവുമെന്ന് ഇന്ത്യ കണക്കുകൂട്ടുന്നു. ഏഷ്യ കപ്പിനുമുമ്പ് സൗഹൃദമത്സരത്തില്‍ ഒമാനെ ഇന്ത്യ ഗോള്‍രഹിത സമനിലയില്‍ തളച്ചിട്ടത് സുനില്‍ ഛെത്രിയുടെ നായക മികവിലെത്തുന്ന ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

 

ക്രൊയേഷ്യക്കാരനായ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന് കീഴില്‍ പുതിയ അടവുകളുമായാണ് ഇന്ത്യ ഇന്നിറങ്ങുക. സ്റ്റിമാച്ചിന് കീഴില്‍ ഇന്ത്യ അഞ്ച് മല്‍സരത്തിനിറങ്ങിയപ്പോള്‍ മൂന്നുതോല്‍വിയും ഓരോ സമനിലയും വിജയവുമായിരുന്നു ഇന്ത്യക്ക്. ഇന്ത്യയും ഒമാനും തമ്മില്‍ ഇതുവരെ ഏഴുതവണ ഏറ്റുമുട്ടി. ഒരിക്കല്‍ മാത്രം ഇന്ത്യ ജയിച്ചു. നാലുതവണ തോറ്റു. രണ്ടുമത്സരം സമനിലയിലായി.

 

പ്രതിരോധനിരയിലെ അനസ് എടത്തൊടിക, മിഡ്ഫീല്‍ഡര്‍ സഹല്‍ അബ്ദുല്‍ സമദ്, വിങര്‍ ആഷിഖ് കുരുണിയന്‍ എന്നിവരാണ് ടീമിലെ മലയാളി സാന്നിധ്യം. സ്റ്റിമാച്ചിനു കീഴില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച സഹലിന് സ്ഥാനം ഉറപ്പാണ്.

 

4-2-3-1 ശൈലിയിലാവും ഇന്ത്യ കളിക്കുക. സന്ദേശ് ജിംഗന്‍, രാഹുല്‍ ഭേക്കെ, അനസ് എടത്തൊടിക, സുഭാശിഷ് ബോസ് എന്നിവരായിരിക്കും പ്രതിരോധത്തില്‍. വിരമിച്ചെങ്കിലും അനസിനെ ടീമിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു. സഹല്‍ അബ്ദുല്‍ സമദ് മധ്യനിരയിലാവും. സുനില്‍ ഛേത്രി ഏക സ്‌ട്രൈക്കറാകും. വിശ്വസ്തനായ ഗുര്‍പ്രീത് സിങ് സന്ധു തന്നെയായിരിക്കും ഗോള്‍പോസ്റ്റിന് കാവല്‍നില്‍ക്കുക. ആഷിഖ് കരുണിയന് ആദ്യ ഇലവനില്‍ ഇടംനേടുമെന്ന് ഉറപ്പില്ല.


India Vs Oman FIFA World Cup Qualifier, Live Update



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  6 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago