HOME
DETAILS
MAL
പ്രിന്‍സിപ്പല്‍ നിയമനം റദ്ദാക്കല്‍: ഒരുമാസത്തേക്ക് സ്റ്റേ ചെയ്തു
backup
June 10 2017 | 23:06 PM
കൊച്ചി: കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ പ്രിന്‍സിപ്പലായി പ്രാഫ. റോയ്സ് പി ഡേവിഡിനെ നിയമിച്ചത് റദ്ദാക്കിയ സിംഗിള്‍ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഒരുമാസത്തേക്ക് സ്റ്റേ ചെയ്തു. സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരേ പ്രൊഫ.റോയ്സ് നല്കിയ അപ്പീല്‍ പരിഗണിച്ചാണ് ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
സര്‍വകലാശാല ചട്ടങ്ങളും യു.ജി.സി മാര്‍ഗനിര്‍ദേശങ്ങളും പാലിക്കാതെയാണ് പ്രാഫ. റോയ്സിനെ പ്രിന്‍സിപ്പലായി നിയമിച്ചതെന്ന് ചൂണ്ടിക്കാട്ടി അധ്യാപകരായിരുന്ന ഡോ. വര്‍ഗീസ് ഫിലിപ്പ്, ഡോ. മാമ്മന്‍ സക്കറിയ, ഡോ. ബെന്‍സണ്‍ കുഞ്ഞുമോന് തുടങ്ങിയവര്‍ നല്കിയ ഹരജിയിലാണ് സിംഗിള്‍ബെഞ്ച് നിയമനം റദ്ദാക്കിയത്. തുടര്‍ന്ന് മാര്‍ച്ച് ഒന്നിനാണ് നിയമനം നിലനില്‍ക്കുന്നതല്ലെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ഈ ഉത്തരവാണ് ഒരുമാസത്തേക്ക് സ്റ്റേ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."