കനിവുള്ളവര്‍ കനിയണം..സാജിത്തിന്റെ കുടുംബത്തിന് കടല്‍കടക്കാന്‍
#ആഷിര്‍ മതിലകം
ദുബൈ: ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന മൂന്ന് കണ്‍മണികളില്‍ ബാക്കിയായ ഒരാളെയെങ്കിലും തിരിച്ചു കിട്ടണം. അതിനുള്ള ചികിത്സക്കായി നാട്ടിലെത്തയേ തീരൂ സാജിത്ത് ഹബീബിന്. കയ്യിലുള്ളത് മുഴുവന്‍ ആശുപത്രിയില്‍ ചികിത്സക്കായി എണ്ണിക്കൊടുത്ത ഈ യുവാവിന്റെ മുന്നില്‍ നാട്ടിലേക്കുള്ള മടക്കയാത്ര ഒരു ഉത്തരം കിട്ടാ ചോദ്യമായി ശേഷിക്കുകയാണ്.
ദുബൈയില്‍ ഒരു കമ്പനിയില്‍ ഓഫീസ് അസിസ്റ്റന്റായി ജോലിചെയ്യുന്ന സാജിത്ത് ഹബീബ് തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയാണ്. അഞ്ചാം മാസത്തിലാണ് ഭാര്യ സജ്‌ന പ്രസവിച്ചത്. മൂന്നു കുട്ടികളായിരുന്നു. രണ്ടുപേര്‍ മരണപ്പെട്ടു. നാട്ടിലേക്കു തിരിച്ചു വരാനിരിക്കെയായിരുന്നു പ്രസവം. രണ്ടരമാസം കുട്ടിയെ എന്‍.ഐ.സിയുവില്‍ ഇടണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വിദേശത്തെ ചികിത്സാ ചെലവ് താങ്ങാവുന്നതിലും അപ്പുറത്താണെന്ന് സാജിത്ത് പറയുന്നു.
കുട്ടിയുടെ ചികിത്സ ചിലവ് 6000 ദിര്‍ഹത്തില്‍ അധികം വരുന്നുണ്ട്. ഇന്ത്യയിലെ എകദേശം 120000 രുപ. നാട്ടില്‍ കുട്ടിയെ കൊണ്ട് പോയി ചികിത്സക്കണമെങ്കില്‍ 60000 ദിര്‍ഹം മെഡിക്കല്‍ ട്രാന്‍സ്‌പോര്‍ട്ടിന് മാത്രം ആവശ്യം വരും 1200000 ഇന്ത്യന്‍ രുപ ചിലവ് വരും. ഈ ഭീമാമയ തുക സാജിത്തിന് താങ്ങാന്‍ കഴിയുന്നതില്‍ അധികമാണ്. കമ്പനി അനുവദിച്ച ഇന്‍ഷുറന്‍സ് തുകയും തീരാറായെന്ന് ഇയാള്‍ പറയുന്നു.
നാട്ടിലേക്ക് തിരിക്കാനും കുട്ടിയുടെ ചികിത്സക്കുമായി വലിയ ഒരു തുക ഇനിയും ആവശ്യമുണ്ട്. കനിവുള്ളവര്‍ സഹായിക്കും എന്ന പ്രതീക്ഷയിലാണ് ഇയാള്‍.
അക്കൗണ്ട് നമ്പര്‍: sajina sn ,67194768176, state bank of india...attingal branch ifsc: sbin0070039
ദുബായ് അകൗണ്ട് നമ്പര്‍: sajith habib ac no: 0211292504701,, swift code: ebilaead,iban no: ae740260000211292504701
ബന്ധപേടണ്ട ഫോണ്‍ നമ്പര്‍: 00971503698537
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."