ആന്ധ്രക്കാരന് ബുക്കെ സത്യ മൈഹ് നായിക്- പുന്നക്കാട്ടുകാരുടെ സ്വന്തം കത്ത് ശിപായി
നൗഷാദലി മാമ്പുഴ
കരുവാരകുണ്ട്: പുന്നക്കാട്ടെ ഓരോ മുക്കും മൂലയും ഏറെ സുപരിചിതമാണ് ആന്ധ്രക്കാരനായ ബുക്കെ സത്യ മൈഹ് നായികിന്. പുന്നക്കാരുടെ സ്വന്തം കത്ത് ശിപായിയാണ് ഈ 22കാരന്. മലയാളം അറിയില്ല എന്നതൊന്നും ഈ ചെറുപ്പക്കാരന് തടസ്സമല്ല. വിരലിലെണ്ണാവുന്ന നാളുകള്‍കൊണ്ട് പഠിച്ചെടുത്ത മുറിമലയാളവുമായി നാട്ടുകാരുടെ മനം കവര്‍ന്നു ഈ ചെറുപ്പക്കാരന്.
ആന്ധ്രപ്രദേശിലെ കടപ്പ ജില്ലക്കാരനായ ബുക്കെ സത്യ മൈഹ് നായിക് സ്റ്റാഫ് സെലക്ഷന് കമ്മീഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ടാണ് ബിടെക് ബിരുദധാരിയാണ് ഇദ്ദേഹം. പത്ത് ദിവസത്തെ ട്രെയിനിങ്ങിനാണ് കരുവാരകുണ്ട് പുന്നക്കാട് തപാല്‍ ഓഫിസില്‍ എത്തിയത്. തെലുങ്ക് ,ഹിന്ദി , ഇംഗ്ലീഷ് എന്നിവ അനായാസം കൈകാര്യം ചെയ്യുന്ന ഇദ്ദേഹം മൂന്നു ദിവസം കൊണ്ടുതന്നെ മലയാളം അല്പാല്പമായി സംസാരിക്കാന്‍ പഠിച്ചു.
കേരളത്തെ ഒരുപാടിഷ്ടമായെന്നാണ് മെഹക് പറയുന്നത്. ഇവിടുത്തെ ആളുകള്‍ നല്ലവരാണെന്ന് മെഹക് കൂട്ടിച്ചേര്‍ക്കുന്നു. അഡ്രസ്സ് അന്വേഷിച്ചാല്‍ കൃത്യമായ സ്ഥലത്ത് ആളുകള്‍ എത്തിച്ചു തരാറുണ്ടെന്ന് മെഹക് നന്ദിയോടെ ഓര്‍ക്കുന്നു.
മലയാളത്തില്‍ വരുന്ന മേല്‍വിലാസം ഇംഗ്ലീഷിലേക്ക് മാറ്റി എഴുതിയാണ് ഇയാള്‍ ആളുകളെ കണ്ടെത്തുന്നത്. മാമ്പുഴ ,പൊടുവണ്ണിക്കല്‍ ,പൊട്ടി ,പൂളക്കുന്ന് ,പുന്നക്കാട് ,പടുമുണ്ട എന്നിവടങ്ങളിലാണ് പോസ്റ്റ് മാന്‍ ആയി ജോലി ചെയ്യുന്നത്.
കുടുംബത്തിലെ ബുദ്ധിമുട്ടും സര്‍ക്കാര്‍ ജോലിയോടുള്ള അതിയായ താല്പര്യവുമാണ് മെഹക്കിനെ ഈ മേഖലയിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."