'കശ്മിരില്‍ തെറ്റായ പ്രചാരണങ്ങള്‍ യുവാക്കളെ വഴിതെറ്റിക്കുന്നു'
ന്യൂഡല്‍ഹി:സാമൂഹിക മാധ്യമങ്ങള്‍ തെറ്റായ പ്രചാരണങ്ങള്‍ നടത്തി കശ്മിരില്‍ യുവാക്കളെ വഴിതെറ്റിക്കുന്നതായി സൈനിക മേധാവി ബിപിന്‍ റാവത്ത്. ഭീകരതയെ എതിരിടാന്‍ പുതിയയും നൂതനവുമായ സാങ്കേതിക വിദ്യകള്‍ അനിവാര്യമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവാക്കളെ വഴിതെറ്റിക്കുന്ന രീതിയിലുള്ള പ്രചാരണമാണ് കശ്മിരില്‍ നടക്കുന്നത്. ഇതാണ് ഇവര്‍ക്ക് സൈന്യത്തിനുനേരെ കല്ലേറു നടത്തുന്നതിന് പ്രചോദനമാകുന്നത്. ആധുനിക സാങ്കേതിക വിദ്യകള്‍ ഗുണകരമായ രീതിയിലാണ് ഉപയോഗപ്പെടുത്തേണ്ടത്. ഇത് യുവതലമുറയ്ക്ക് ബോധ്യപ്പെടുകയും അവരെ ശരിയായ രീതിയില്‍ നയിക്കുകയും ചെയ്യും.പാകിസ്താന്‍ ഇന്ത്യാ വിരുദ്ധ പ്രചാരണം വ്യാപിപ്പിക്കുകയാണെന്നും ഇത് യുവാക്കളില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നും രണ്ടു ദിവസം മുന്‍പ് റാവത്ത് ആരോപിച്ചിരുന്നു.
ഇതിനുശേഷമാണ് അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ സന്ദേശങ്ങള്‍ നല്‍കി യുവാക്കളെ അക്രമത്തിലേക്ക് നയിക്കുന്നതായ വാദം ഉയര്‍ത്തിയത്.കശ്മിരിലെ യുവാക്കളെ പ്രകോപിപ്പിക്കുന്നതിനായി തെറ്റായ വാര്‍ത്തകളും വിഡിയോയും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയാണ്. ഭീകരവാദത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനുവേണ്ടിയാണ് ഇത്തരം നീക്കം നടത്തുന്നത്. കശ്മിരി ജനതയുടെ പുരോഗതിക്കും വിവിധ ആധുനിക വല്‍ക്കരണ പദ്ധതികള്‍ക്കുമുള്ള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."