കക്കയം- മുതുകാട്- പെരുവണ്ണാമുഴി റോഡ് ജനകീയ കണ്വന്ഷന് സംഘടിപ്പിച്ചു
പേരാമ്പ്ര: കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായ പെരുവണ്ണാമുഴിയെയും അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഹൈഡല്‍ ടൂറിസ്റ്റ് കേന്ദ്രമായ കക്കയത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പെരുവണ്ണാമുഴി- മുതുകാട്- കക്കയം റോഡ് യാഥാര്‍ഥ്യമാക്കണമെന്ന് ജനകീയ കണ്വന്ഷന് ആവശ്യപ്പെട്ടു. ധനമന്ത്രി ഡോ. തോമസ് ഐസക് കക്കയം സന്ദര്‍ശവേളയില്‍ പ്രസ്തുത റോഡിന് 15 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കെ.എസ്.ഇ.ബി, ഇറിഗേഷന്‍, പ്ലാന്റേഷന് കോര്പറേഷന്, വനം വകുപ്പ് മന്ത്രിമാരുമായി നാളെ തിരുവനന്തപുരത്ത് കൂടികാഴ്ച നടത്താനും തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി സതി കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. കെ സുനില്‍ അധ്യക്ഷനായി. റോബിന്‍സണ്‍, കരുണരാജ്, പ്രേമന് നടുക്കണ്ടി, ആന്റണി വിന്‍സന്റ്, കെ.കെ ബിജു, പി.സി സുരാജന്‍, ഷീന പുരുഷം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."