HOME
DETAILS

വിയറ്റ്‌നാമിലെ 'റമുവാന്‍' ആചാരങ്ങള്‍

  
backup
June 10 2017 | 23:06 PM

%e0%b4%b5%e0%b4%bf%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e2%80%8c%e0%b4%a8%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b1%e0%b4%ae%e0%b5%81%e0%b4%b5%e0%b4%be%e0%b4%a8%e0%b5%8d

 


അമേരിക്കന്‍ സാമ്രാജ്യത്വത്തെ ചെറുത്തുതോല്‍പിച്ച് ചരിത്രം രചിച്ച തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമാണ് സോഷ്യലിസ്റ്റ് റിപബ്ലിക് ഓഫ് വിയറ്റ്‌നാം. 9 കോടിയിലധികം ജനങ്ങളധിവസിക്കുന്ന രാജ്യത്തെ73 ശതമാനം ആളുകളും പരമ്പരാഗത വിയറ്റ്‌നാമീസ് വിശ്വാസങ്ങള്‍ പിന്‍തുടരുന്നവരാണ്. ബുദ്ധ, ക്രൈസ്തവ വിശ്വാസികളാണ് രാജ്യത്തെ പ്രധാന മതന്യൂനപക്ഷങ്ങള്‍. ഇസ്‌ലാം മത വിശ്വാസികള്‍ നന്നേ ന്യൂനപക്ഷമായ രാജ്യത്ത് ഒരു ലക്ഷത്തോളം മുസ്‌ലിംകള്‍ മാത്രമാണുള്ളത്.
'ചാംപ' സാമ്രാജ്യത്തിന്റെ പിന്‍മുറക്കാരായ 'ചാം' ജനവിഭാഗം, മലെയ്‌വംശജര്‍ എന്നിവരാണ് വിയറ്റ്‌നാമീസ് മുസ്‌ലിം ജനസംഖ്യയുടെ സിംഹഭാഗവും. ആദ്യ ഇസ്‌ലാമിക നൂറ്റാണ്ടുകളില്‍ തന്നെ മുസ്‌ലിം ലോകവുമായി ചാംപ സാമ്രാജ്യത്തിനു ബന്ധങ്ങളുണ്ടായിരുന്നു. അറേബ്യന്‍ വ്യാപാരികളുടെ ചൈനയിലേക്കുള്ള സമുദ്രയാത്രയിലെ സ്ഥിരം വിശ്രമകേന്ദ്രങ്ങളായിരുന്നു ചാംപ തുറമുഖ നഗരങ്ങള്‍. 1471ല്‍ ചാംപ സാമ്രാജ്യത്തിന്റെ പതനം സംഭവിച്ചതോടെ മേഖലയിലെ മുസ്‌ലിം ചലനങ്ങളുടെ ഗതിവേഗം കൂടി. കംബോഡിയയില്‍ നിന്നുള്ള ചാം മുസ്‌ലിംകള്‍ മെകോങ് അഴിമുഖ പ്രദേശങ്ങളിലേക്ക് കുടിയേറിയതോടെയാണ് രാജ്യത്തെ ഇസ്‌ലാമിക ചലനങ്ങളുടെ കേന്ദ്രവും അങ്ങോട്ടേക്കു മാറുന്നത്.
1955 മുതല്‍ 1975 വരെ നടന്ന രക്തരൂഷിതമായ വിയറ്റ്‌നാം യുദ്ധത്തില്‍ സ്വതന്ത്ര രാജ്യത്തിനു വേണ്ടി പോരാടിയതിന്റെ പേരില്‍ ചാം വംശജരായ മുസ്‌ലിം, ഹിന്ദു മതവിശ്വാസികള്‍ക്ക് വലിയ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നു. 1976ല്‍ സോഷ്യലിസ്റ്റ് റിപബ്ലിക് യാഥാര്‍ഥ്യമായതോടെ ഒരു ലക്ഷത്തോളം മുസ്‌ലിംകളാണ് മലേഷ്യ, യമന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്. കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ മതവിരുദ്ധ നയങ്ങള്‍ രാജ്യത്തെ മുസ്‌ലിം ജനസംഖ്യ കുറയുന്നതിലും പ്രതിഫലിക്കുകയുണ്ടായി.
രാജ്യത്തിന്റെ തെക്കുപടിഞ്ഞാര്‍ ഭാഗത്ത് സ്ഥിതിചെയ്യുന്ന ആന്‍ജിയാങ് പ്രവിശ്യയിലാണ് വിയറ്റ്‌നാമീസ് റമദാന്‍ ഏറ്റവുമധികം പ്രകടമാവുക. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായതിനാല്‍ 'വിയറ്റ്‌നാമിന്റെ മക്ക' എന്ന പേരിലറിയപ്പെടുന്ന ആന്‍ജിയാങ് പ്രവിശ്യ ഒരു മാസം നീണ്ടുനില്‍ക്കുന്ന റമുവാന്‍ ഉത്സവത്തിനു പ്രസിദ്ധമാണ്.
റമദാന്‍ എന്നതിനു പകരം 'റമുവാന്‍' എന്നാണ് നോമ്പുമാസത്തെ വിയറ്റ്‌നാമുകാര്‍ വിളിക്കുക. സവിശേഷമായ റമുവാന്‍ ആചാരങ്ങളാണ് ചാം മുസ്‌ലിംകളുടേത്. വിശുദ്ധമാസം വരുന്നതോടെ നോമ്പുകാരെല്ലാം ജോലികളത്രയും നിര്‍ത്തിവച്ച് ആരാധനാകര്‍മങ്ങള്‍ക്കായി വീടുകളില്‍ കഴിഞ്ഞുകൂടുന്നു. പരമ്പരാഗതമായി തുടര്‍ന്നുവരുന്ന ഈ ശീലം പുതുതലമുറയും കൈവെടിഞ്ഞിട്ടില്ല. ഇക്കാരണത്താല്‍ തന്നെ, ജോലിയാവശ്യാര്‍ഥവും മറ്റും പുറംനാടുകളിലുള്ളവരെല്ലാം റമദാന്‍ ആഗതമാവുന്നതോടെ സ്വന്തം വീടുകളില്‍ വന്നണയുന്നു. ഒരു മാസം ജോലിരഹിതമായി തുടരുന്നതിനാല്‍ റമദാനുവേണ്ട സാമ്പത്തിക മുന്നൊരുക്കങ്ങള്‍ നേരത്തെ തന്നെ ചെയ്തുതീര്‍ക്കുന്നതും പതിവാണ്.
കുടുംബങ്ങളില്‍ നിന്നു മരിച്ചുപോയ പരേതാത്മക്കളെ സ്മരിക്കുന്നതും അവര്‍ക്കുവേണ്ടി ദാനധര്‍മങ്ങള്‍ ചെയ്യുന്നതുമാണ് ചാം മുസ്‌ലിംകളുടെ മറ്റൊരു പ്രധാന റമുവാന്‍ കര്‍മം. പുണ്യമാസത്തിലെ ആദ്യദിവസം പരേതാത്മാക്കാള്‍ക്കുള്ളതാണെന്നാണ് ഇവരുടെ പരമ്പരാഗത വിശ്വാസം.
രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഹോചിമിന്‍ സിറ്റി സെന്‍ട്രല്‍ ജുമാമസ്ജിദിലെ ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുക്കാന്‍ പോയവര്‍ഷം ലേഖകന് അവസരമുണ്ടായി. ഈത്തപ്പഴത്തോടൊപ്പം ഇറച്ചിക്കഞ്ഞി, വെജിറ്റബിള്‍ സലാഡ്, നേന്ത്രപ്പഴം, സമൂസ എന്നിവയാണ് നോമ്പുതുറ വിരുന്നിലെ വിഭവങ്ങള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago