HOME
DETAILS

ഒടുവില്‍ കോടതി കനിഞ്ഞു: സഊദിയില്‍ മലയാളിയുടെ കൈപ്പത്തി മുറിച്ചു മാറ്റാനുള്ള വിധി റദ്ദാക്കി

  
backup
September 05 2019 | 13:09 PM

saudi-court-recievd-malayalle-apeal

 

 

റിയാദ്: മോഷണക്കേസില്‍ കൈപ്പത്തി മുറിച്ച് മാറ്റണമെന്ന വിധിയെത്തുടര്‍ന്ന് തളര്‍ന്ന മലയാളിക്കും കുടുംബത്തിനും ആശ്വസിക്കാം. സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് കൈപ്പത്തി മുറിച്ചു മാറ്റാനുള്ള വിധി അപ്പീല്‍ കോടതി റദ്ദാക്കി. മോഷണക്കേസില്‍ പ്രതിയാക്കപ്പെട്ട് ഒമ്പത് മാസമായി ജയിലില്‍ കഴിയുന്ന ആലപ്പുഴ സ്വദേശിയായ യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാനുള്ള കോടതി വിധിയാണ് അപ്പീല്‍ കോടതി റദ്ദാക്കിയത്.

സഊദി അറേബ്യയിലെ തെക്കന്‍ നഗരമായ ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതി കഴിഞ്ഞ ഏപ്രിലിലാണ് ആലപ്പുഴ സ്വദേശിയായ മലയാളി യൂവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാന്‍ ഉത്തരവിട്ടത്. വിധിക്കെതിരെ യുവാവ് സാമൂഹിക പ്രവര്‍ത്തകരുടെയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും സഹായത്തോടെ അപ്പീല്‍ നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് അബഹയിലെ അപ്പീല്‍ കോടതിയിലെ മൂന്നംഗ ബഞ്ച് കേസിനെ കുറിച്ച് പഠിച്ച ശേഷമാണ് കൈപ്പത്തി മുറിച്ചുമാറ്റാനുള്ള ക്രിമിനല്‍ കോടതി വിധി റദ്ദാക്കിയത്. പകരം നാലുവര്‍ഷം തടവും 400 അടിയും ശിക്ഷയായി വിധിച്ചു.

മോഷണം നടത്തിയ കേസില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാന്‍ കോടതി ഉത്തരവിട്ടത്. അബഹയിലും ഖമീസ് മുശൈത്തിലും ശാഖകളുള്ള ഒരു പ്രമുഖ സൗദി റെസ്റ്റോറന്റിലെ ലോക്കറില്‍ നിന്ന് ഒരു ലക്ഷത്തി പതിനായിരം റിയാല്‍ നഷ്ടപ്പെട്ടിരുന്നു. അതിന്റെ അന്വേഷണത്തിലാണ് അതേ സ്ഥാപനത്തില്‍ ആറ് വര്‍ഷമായി ജോലി ചെയ്തിരുന്ന മലയാളി യുവാവ് പിടിയിലാകുന്നത്. നഷ്ടപ്പെട്ട മുഴുവന്‍ തുകയും അന്വേഷണ ഉദ്യോഗസ്ഥര്‍ ബാത്ത് റൂമില്‍ നിന്ന് കണ്ടെടുക്കുകയും യുവാവിനെതിരെ സാക്ഷികള്‍ സംഭവം ബോധ്യപ്പെടുത്തുകയും യുവാവ് കുറ്റം സമ്മതിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ശരീഅത്ത് അനുസരിച്ചുള്ള വിധി നടപ്പാക്കാന്‍ കോടതി ഉത്തരവിട്ടാത്തത്. ഇതിനെതിരെ ഖമീസ് മുശൈതിലെ ക്രിമിനല്‍ കോടതിയിലെ ചീഫ് ജസ്റ്റിസിന്റെ ചേമ്പറില്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു.

സ്‌പോണ്‍സറുമായി സാമ്പത്തിക ബാധ്യത ഉണ്ടായിരുന്ന ഇതേ റെസ്റ്റോറന്റില്‍ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശിയായ മറ്റൊരു സുഹൃത്ത് അയാളുടെ മാതാവിന്റെ ചികിത്സാര്‍ഥം നാട്ടില്‍ പോകേണ്ടിവന്നപ്പോള്‍ ഇദ്ദേഹം ജാമ്യം നില്‍ക്കുകയും അയാള്‍ തിരിച്ച് വരാതിരുന്നപ്പോള്‍ സ്‌പോണ്‍സര്‍ ഇയാളില്‍ നിന്ന് ഇരുപത്തിനാലായിരം റിയാല്‍ അഥവാ മൂന്നര ലക്ഷം രൂപ ഈടാക്കുകയും ചെയ്തിരുന്നു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്ന ഇദ്ദേഹം നാട്ടില്‍ നിന്ന് കടം വാങ്ങിയും പലതും വിറ്റ് പെറുക്കിയാണ് സ്‌പോണ്‍സര്‍ക്ക് ഈ സംഖ്യ കൊടുത്ത് വീട്ടിയത്. ഭാഷ വശമില്ലാത്തതിനാലും ഭയം മൂലവും കാര്യങ്ങള്‍ കോടതിയെ വേണ്ട രീതിയില്‍ ബോധ്യപ്പെടുത്താന്‍ തനിക്ക് കഴിഞ്ഞില്ലെന്നു ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് കടുത്ത സാമ്പത്തിക ബാധ്യത ഇദ്ദേഹത്തെ കെണിയിലകപ്പെടുത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago
No Image

പെരിയാര്‍ കടുവാ സങ്കേതത്തെ ജനവാസ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം വീണ്ടും കേന്ദ്രത്തിനോട് ആവശ്യപ്പെടും

Kerala
  •  2 months ago
No Image

ദുബൈ; ബസുകളുടെ തത്സമയ വിവരങ്ങൾ മൊബൈൽ ആപ്പിൽ

uae
  •  2 months ago
No Image

ദുബൈ ഫിറ്റ്നസ് ചലഞ്ച് എട്ടാമത് എഡിഷന്റെ രജിസ്ട്രേഷൻ ആരംഭിച്ചു

uae
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി; റിപ്പോര്‍ട്ടില്‍ ആര്‍എസ്എസ് കൂടിക്കാഴ്ചയും 

Kerala
  •  2 months ago
No Image

സമസ്ത പ്രാർത്ഥന ദിനം നാളെ

organization
  •  2 months ago