HOME
DETAILS

കരുണാകരന്‍ സ്മാരക ആശുപത്രിയുടെ കരാറുകാരന്‍ മരിച്ച നിലയില്‍: ട്രസ്റ്റ് നല്‍കാനുള്ളത് ഒരു കോടി 34 ലക്ഷം രൂപയെന്നും ഈ പണം നല്‍കാത്തതാണ് മരണ കാരണമെന്നും ബന്ധുക്കള്‍

  
backup
September 05 2019 | 13:09 PM

died-contractor-in-hospital

കണ്ണൂര്‍: കെ.കരുണാകരന്റെ സ്മാരകമായി കണ്ണൂരില്‍ നിര്‍മിക്കുന്ന ആശുപത്രിയുടെ കരാറുകാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുതുപാറക്കുന്നേല്‍ ജോസഫ് എന്ന ജോയിയെയാണ് അദ്ദേഹം പണികഴിപ്പിച്ച ആശുപത്രി കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കെട്ടിടം നിര്‍മിച്ച വകയില്‍ ഒരു കോടി 34 ലക്ഷം രൂപ കരുണാകരന്‍ സ്മാരക ട്രസ്റ്റ് നല്‍കാനുണ്ടെന്നും ഈ പണം നല്‍കാത്തതാണ് മരണത്തില്‍ കലാശിച്ചതെന്നും ഭാര്യാ സഹോദരന്‍ രാജന്‍ സെബാസ്റ്റ്യന്‍ ആരോപിച്ചു. മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇരുകൈകളുടേയും ഞരമ്പുകള്‍ മുറിച്ച നിലയിലാണ് മൃതദേഹം കിടന്നിരുന്നത്.
പുറത്തു നിന്നും കൊലപ്പെടുത്തി മൃതദേഹം കെട്ടിടത്തിനുമുകളില്‍ കൊണ്ടുവച്ചതാണെന്ന സംശയവും ബന്ധുക്കള്‍ പ്രകടിപ്പിക്കുന്നുണ്ട്.

പണം ലഭിക്കുന്നതിനായി പലതവണ ട്രസ്റ്റ് ഭാരവാഹികളായ കുഞ്ഞികൃഷ്ണന്‍ നായര്‍, റോഷി ജോസഫ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളെ സമീപിച്ചിരുന്നു. എന്നിട്ടും പണം നല്‍കിയില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കുന്നു. എന്നാല്‍ മരണത്തില്‍ ട്രസ്റ്റിനോ കോണ്‍ഗ്രസിനോ പങ്കില്ലെന്നും വന്‍കിട പണമിടപാടിലൂടെ ഉണ്ടായ നഷ്ടമാണ് ജോസഫിന്റെ മരണത്തിനു കാരണമെന്നുമാണ് കെ. കരുണാകരന്‍ ട്രസ്റ്റ് ഭാരവാഹികളുടെ വിശദീകരണം. ആശുപത്രി പണിത വകയിലുള്ള 80 ശതമാനം പണവും നല്‍കിയിട്ടുണ്ടെന്നും റോഷി ജോസഫ് അറിയിച്ചു.

പണം നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഇന്നലെ രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. രാവിലേയും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയതെന്നും ബന്ധുക്കള്‍ പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago