കശ്മീരി യുവാവിനെ സത്രീ വേഷം ധരിപ്പിച്ച് തൂണില്‍ കെട്ടിയിട്ടു ക്രൂരമായി മര്‍ദിച്ചു, പരാതി പറയാന്‍ പോയതിന് പിന്നെ പീഡനം പോലിസ് വക
അല്‍വാര്‍ : എന്‍ജിനിയറിങ്ങ് വിദ്യാര്‍ഥി ആയ കശ്മീരി യുവാവിനെ സത്രീ വേഷം ധരിപ്പിച്ച് തൂണില്‍ കെട്ടിയിട്ടു ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ പുറത്ത്. രാജസ്ഥാനിലെ അല്‍വാറിലാണ് സംഭവം, കശ്മീരില്‍ നിന്നുള്ള എയറനോട്ടിക്കല്‍ മൂന്നാം വര്‍ഷ എഞ്ചിനിയറിങ്ങ് വിദ്യാര്‍ഥി മിര്‍ ഫായിസിനെയാണ് ക്രൂരമായ മര്‍ദനങ്ങള്‍ക്ക് വിധേയമാക്കിയത്. മിര്‍ ഫായിസ് മാര്‍ക്കറ്റിലേക്ക് പോകുന്നതിനിടെയാണ് 3 അംഗ അക്രമികള്‍ ഫായിസിനെ മര്‍ദിച്ച്, സത്രി വേഷം ധരിപ്പിച്ച് മാര്‍ക്കറ്റിലുടെ നടത്തിപ്പിച്ചത്. അതിനിടെ ഫായിസ് എടിഎം കൗണ്ടറില്‍ കയറി വസ്ത്ര മാറാന്‍ ശ്രമിച്ചപ്പോയാണ് കൂടുതല്‍ അക്രമികള്‍ എത്തി ക്രൂരമായ അക്രമം അഴിച്ചുവിട്ടു.
https://twitter.com/iyersaishwarya/status/1169569806846050304
എന്നാല്‍ പൊലിസില്‍ പരാതി പറയാന്‍ പോയപ്പള്‍ പൊലിസ് റുമില്‍ പൂട്ടിയിട്ടെന്നും ക്രൂരമായി മര്‍ദനത്തിന് വിധേയമായി പരിക്കുകളേറ്റ സഹോദരനെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും സംഭവം അറിഞ്ഞ് ഡല്‍ഹിയില്‍ നിന്നും സ്ഥലത്തെത്തിയ ഫായിസിന്റെ സഹോദരന്‍ ഫൈസല്‍ പറഞ്ഞു. ജമ്മു കശ്മിരിന് പുറത്തും കശ്മിരികള്‍ കടുത്ത അവഗണനയും പീഡനവുമാണ് ആര്‍ട്ടിക്ക്ള്‍ 370 എടുത്തു കളഞ്ഞ ശേഷം സഹിക്കേണ്ടി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."