കനിമൊഴി ഇന്ന് ബഹ്‌റൈനില്‍
മനാമ: രാജ്യസഭാ എം.പിയും, ഡി.എം.കെ. നേതാവും, തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി എം. കരുണാനിധിയുടെ മകളുമായ എം.കെ. കനിമൊഴി ഈ മാസം 26ന് വെള്ളിയാഴ്ച ബഹ്‌റൈനിലെത്തുന്നു. ബഹ്‌റൈന്‍ കലഞ്ജര്‍ സെന്‍മുഴി പേരവെ എന്ന സംഘടന ഇവിടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് കനിമൊഴി ബഹ്‌റൈനിലെത്തുന്നതെന്ന് സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഗുദൈബിയ സ്വിസ്സ് ഇന്റര്‍നാഷനല്‍ ഹോട്ടലില്‍ വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിക്ക് നടക്കുന്ന ദ്രാവിഡ കുടുംബ സംഗമത്തിലാണ് അവര്‍ പങ്കെടുക്കുക. ഡാഹ്‌ലിയ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുമായി സഹകരിച്ചു നടക്കുന്ന പരിപാടിയില്‍ പ്രമുഖ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ സുബ്ബവീരപാണ്ഡ്യനും പങ്കെടുക്കും. ഡി.എം.കെ പ്രസിഡന്റ് സ്റ്റാലിന്റെ പേരിലുള്ള 'തലവതി ചോമ്മഴി നൂലകം'എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മ്മവും ചടങ്ങില്‍ നടക്കും. സംഘടന ഭാരവാഹികളായ കുളച്ചല്‍ സാദിക്ക്, ബല്‍രാജ്, സുരേഷ് പൂമലൈ, വെംബുരാജ്, സലിം, സെന്തില്‍ കുമാര്‍, രവി ചന്ദ്രന്‍, ആര്‍ കെ മുത്തു, മാലിക് മുബാറക്, വെങ്കടേഷ്, മൈക്കിള്‍ നെവിസ്, ഗഫൂര്‍ കൈപ്പമംഗലം (കെ.എം.സി.സി) , രാജു കല്ലുംപുറം (ഓ ഐ സി സി) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."