സി.പി.എമ്മില്‍ നിന്നും വരുന്നവര്‍ക്ക് നേരെ മുഖം തിരിക്കേണ്ടതില്ല: സി.പി.ഐ
തിരുവനന്തപുരം: സി.പി.എമ്മില്‍ നിന്ന് രാജിവയ്ക്കുകയോ പുറത്താക്കപ്പെടുകയോ വരുന്നവര്‍ക്കു നേരെ മുഖം തിരിക്കേണ്ടതില്ലെന്ന് സി.പിഐ എക്സിക്യൂട്ടീവ് തീരുമാനം. എന്നാല്‍, ഇതിന്റെ പേരില്‍ സി.പി.എമ്മുമായി പോരിനു പോകേണ്ടെന്നും തീരുമാനിച്ചു. ഉദയംപേരൂരില്‍ സി.പി.എം വിട്ട നിരവധി പ്രവര്‍ത്തകരെ സി.പി.ഐയില്‍ എടുത്തിരുന്നു. ഇതിനെതിരേ സി.പി.എം ജില്ലാ കമ്മിറ്റി രംഗത്തുവന്നിരുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പങ്കെടുത്ത പരിപാടിയിലാണ് ഇവര്‍ക്കെല്ലാം അംഗത്വം നല്‍കിയത്. ഇതിനു വന്ന സി.പി.എം ജില്ലാകമ്മിറ്റിക്ക് തിരിച്ചു മറുപടി സി.പി.ഐ ജില്ലാ കമ്മിറ്റി നല്‍കിയിരുന്നു. പ്രാദേശികമായി ഉണ്ടായ തര്‍ക്കത്തെ അങ്ങനെ കണ്ടാല്‍ മതിയെന്നാണ് തീരുമാനം.
സി.പി.എമ്മില്‍ നിന്ന് പുറത്തുവരുന്നവരെ മറ്റു പാര്‍ട്ടികളിലേക്ക് പോവാതെ ഇടതുപക്ഷത്തുതന്നെ ഉറപ്പിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നതാണ് നല്ലെതന്നാണ് നിലവില്‍ ഉയര്‍ന്ന അഭിപ്രായം. കാസര്‍ക്കോട്ട് വിവിധ ജില്ലകളില്‍ സി.പി.എം ജില്ലാ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്നവരും വൈകാതെ സി.പി.ഐയില്‍ ചേരുമെന്നും സി.പി.ഐ നേതൃത്വം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."