HOME
DETAILS
MAL
യു.പിയില്‍ കരിമരുന്ന് നിര്‍മാണശാലയില്‍ പൊട്ടിത്തെറി: എട്ടു പേര് മരിച്ചു
backup
October 26 2018 | 13:10 PM
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബദാവുന്‍ ജില്ലയില്‍ കരിമരുന്ന് നിര്‍മാണശാലയില്‍ വന്‍ പൊട്ടിത്തെറി. എട്ടു പേര് മരിക്കുകയും ആറു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.
ദീപാവലിയുടെ ഭാഗമായി കരിമരുന്നുകള്‍ നിര്‍മിക്കുന്നതിനിടെയാണ് അപകടം. റസൂല്‍പുര്‍ ഗ്രാമത്തിലെ ഒരു വീട്ടിലായിരുന്നു നിര്‍മാണം. നിര്‍മാണശാലയ്ക്ക് ലൈസന്‍സ് ഉണ്ടെന്ന് പൊലിസ് പറഞ്ഞു.
സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തുള്ള നിരവധി വീടുകള്‍ക്ക് വിള്ളല്‍ വീണു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."